ആദ്യം മൂര്‍ഖന്റെ കടി കാലില്‍ കൊണ്ടെങ്കിലും മരിച്ചില്ല; പിന്നേയും കരിമൂര്‍ഖനെ എത്തിച്ചു; സുകുമാരക്കുറുപ്പിന്റെ ബുദ്ധിയും സൂരജിന്റെ ക്രൂരതയും; ഇന്‍ഷുറന്‍സ് തുകയ്ക്കായി പിതാവിനെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നത് ഉത്രാ മോഡലില്‍; തമിഴ്‌നാട്ടിലെ മക്കളുടെ കുബുദ്ധി ഇന്‍ഷുറന്‍സ് പണത്തിന് വേണ്ടി; കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍ ഞെട്ടി തിരുവള്ളൂര്‍ ഗ്രാമം; ഇത് ആരേയും അമ്പരപ്പിക്കും ക്രൂരത
ചെന്നൈ: സുകുമാരക്കുറുപ്പിന്റെ ഇന്‍ഷുറന്‍സ് തട്ടിപ്പ് മോഡല്‍ അച്ഛനില്‍ നടപ്പാക്കിയത് ഉത്ര കൊലക്കേസ് സ്റ്റൈലില്‍. തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്നതിനായി പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ രണ്ട് ആണ്‍മക്കളും സഹായികളും ഉള്‍പ്പെടെ ആറ് പേര്‍ പിടിയിലാകുമ്പോള്‍ ചര്‍ച്ചയാകുന്നത് കേരളത്തിനെ നടുക്കിയ രണ്ടു കേസുകളാണ്. സുകുമാരക്കുറിപ്പിന്റെ ഇന്‍ഷുറന്‍സ് തട്ടിപ്പും സ്ത്രീധനവും സ്വത്തുക്കളും കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഉത്രാ കൊലക്കേസും.
ഒക്ടോബര്‍ 22-ന് സര്‍ക്കാര്‍ സ്‌കൂള്‍ ലാബ് അസിസ്റ്റന്റായ ഇ.പി. ഗണേശന്‍ (56) പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്. ഗണേശന്റെ മക്കളായ ഹരിഹരന്‍, മോഹന്‍രാജ് എന്നിവരാണ് കടബാധ്യതകള്‍ തീര്‍ക്കാന്‍ പിതാവിനെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയത് എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഗണേശന്റെ പേരില്‍ മൂന്ന് കോടി രൂപയോളം വരുന്ന ഒന്നിലധികം ഇന്‍ഷുറന്‍സ് പോളിസികള്‍ മക്കള്‍ എടുത്തു. ഇത് പണം തട്ടാനായിരുന്നു. ഇന്‍ഷുറന്‍സ് ക്ലെയിം നടപടികള്‍ക്കിടെ കമ്പനിക്ക് തോന്നിയ സംശയത്തെത്തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകം തെളിഞ്ഞത്. സുകുമാരക്കുറുപ്പും ഇന്‍ഷുറന്‍സ് ക്ലെയിമിന് വേണ്ടിയാണ് കൊല നടത്തിയത്. അത് കാറില്‍ മറ്റൊരാളെ കത്തിച്ച് താനാണ് മരിച്ചത് എന്ന് വരുത്തിയായിരുന്നു. എന്നാല്‍ കള്ളം പൊളിഞ്ഞു. സുകുമാരക്കുറുപ്പ് ഇന്നും ഒളിവില്‍.
ഉത്രയെ പാമ്പു കടിച്ച് മരിച്ചു. അതിന് പിന്നില്‍ ഭര്‍ത്താവും കുടുംബവും ആയിരുന്നു. സ്വത്ത് തട്ടിയെടുത്ത് മറ്റൊരു കല്യാണം കഴിക്കാനുള്ള തന്ത്രം. പാമ്പു കടിച്ചു മരിച്ചാല്‍ ആര്‍ക്കും സംശയം തോന്നില്ലെന്ന് കരുതി നടത്തിയ കൊല. ഇതേ തന്ത്രമാണ് ഗണേശിന്റെ മക്കളും നടത്തിയത്. കൊലപാതകത്തിനായി മക്കള്‍ വാടകയ്ക്കെടുത്ത സഹായികള്‍ അതീവ വിഷമുള്ള കരിമൂര്‍ഖനെ എത്തിക്കുകയായിരുന്നു. പിതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ കഴുത്തില്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു. അങ്ങനെ മരണം ഉറപ്പാക്കുകയും ചെയ്തു. സംഭവം സ്വാഭാവികമായ പാമ്പ് കടിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കൊലപാതകത്തിന് ശേഷം വീട്ടുകാര്‍ തന്നെ പാമ്പിനെ തല്ലിക്കൊന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു പാമ്പിനെക്കൊണ്ട് കാലില്‍ കടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് ഗണേശന്‍ രക്ഷപ്പെട്ടു. പിടിയിലായ ആറ് പേര്‍ക്കെതിരെയും കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുക്കുകയും ചെയ്തു. ഇതിന് സമാനമായിരുന്നു ഉത്രയുടെ കേസും. കേരളത്തിലെ ഉത്ര വധക്കേസിന് സമാനമായ രീതിയിലാണ് ഈ കൊലപാതകവും നടപ്പിലാക്കിയിരിക്കുന്നത്. ഉത്ര കേസില്‍ ഭര്‍ത്താവായ സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചാണ് ഭാര്യയെ കൊലപ്പെടുത്തിയത്. അത്തരത്തിലുള്ള ക്രൂരമായ ബുദ്ധി പ്രഭുവും പിതാവിനെതിരെ പ്രയോഗിക്കുകയായിരുന്നു.
സാധാരണ ഗതിയില്‍ പാമ്പ് കടിയേറ്റുള്ള മരണങ്ങളില്‍ വിശദമായ അന്വേഷണം നടക്കാറില്ലെന്ന പഴുത് മുതലെടുക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. എന്നാല്‍ ഇന്‍ഷുറന്‍സ് തുകയിലെ വലിയ വര്‍ദ്ധനവും മകന്റെ പെരുമാറ്റത്തിലെ മാറ്റവും കേസില്‍ നിര്‍ണ്ണായകമായി. പണത്തിന് വേണ്ടി സ്വന്തം പിതാവിനെ ഇത്രയും ക്രൂരമായ രീതിയില്‍ ഇല്ലാതാക്കാന്‍ മകന് കഴിഞ്ഞു എന്നത് ഞെട്ടലോടെയാണ് തമിഴ്നാട് കേട്ടത്. ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോള്‍ കമ്പനികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ കര്‍ശനമായ പരിശോധനകള്‍ ആവശ്യമാണെന്നും പോലീസ് അറിയിച്ചു.
തിരുവള്ളൂര്‍ ജില്ലയിലാണ് മൂന്ന് കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയത്. മരണം ഉറപ്പാക്കിയ ശേഷം, പാമ്പ് തനിയെ വീട്ടില്‍ കയറി കടിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് അവര്‍ പാമ്പിനെ തല്ലിക്കൊന്നത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ പരാതിയെത്തുടര്‍ന്ന് ഐ.ജി അസ്ര ഗാര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍ ഗണേശനെ ആശുപത്രിയിലെത്തിക്കാന്‍ മനഃപൂര്‍വം വൈകിപ്പിച്ചത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചു. ഇതാണ് കേസില്‍ തുമ്പായത്. സിനിമയെ വെല്ലുന്ന രീതിയില്‍ ആസൂത്രണം ചെയ്ത ഈ കൊലപാതകം പോലീസിന്റെ ശാസ്ത്രീയമായ അന്വേഷണത്തിലാണ് വെളിച്ചത്തുവന്നത്.
പാമ്പ് കടിയേറ്റുള്ള മരണമെന്നാണ് ബന്ധുക്കളും നാട്ടുകാരും ആദ്യം കരുതിയത്. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പിന്നീട് വന്ന ചില സൂചനകളിലും പോലീസിന് സംശയം തോന്നി. പളനിവേലിന്റെ മരണത്തില്‍ അസ്വാഭാവികത തോന്നിയ പോലീസ് അദ്ദേഹത്തിന്റെ മകന്‍ പ്രഭുവിനെ നിരീക്ഷിച്ചു തുടങ്ങി. മരണശേഷം പ്രഭു പിതാവിന്റെ പേരിലുള്ള നാലര കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയത് പോലീസിന്റെ സംശയം വര്‍ദ്ധിപ്പിച്ചു. പ്രഭുവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ പാമ്പ് പിടുത്തക്കാരുമായി ഇയാള്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രഭു കുറ്റം സമ്മതിച്ചു. പിതാവിന്റെ പേരില്‍ വന്‍ തുകയുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഉണ്ടായിരുന്നു. കടബാധ്യതകള്‍ തീര്‍ക്കാനും ആഡംബര ജീവിതം നയിക്കാനും വേണ്ടിയാണ് പിതാവിനെ കൊലപ്പെടുത്താന്‍ ഇയാള്‍ തീരുമാനിച്ചത്. ഇതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു പാമ്പ് പിടുത്തക്കാരനില്‍ നിന്ന് വിഷപ്പാമ്പിനെ വാങ്ങി.
കൃത്യം നടത്തുന്ന ദിവസം, പിതാവ് ഉറങ്ങിക്കിടക്കുമ്പോള്‍ പ്രഭുവും കൂട്ടാളികളും ചേര്‍ന്ന് പാമ്പിനെ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് വിടുകയായിരുന്നു. പാമ്പ് കടിയേറ്റ ഗണേശന്‍ വേദനകൊണ്ട് പുളഞ്ഞെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. മരണം ഉറപ്പാക്കിയ ശേഷം പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ഇതൊരു സ്വാഭാവിക അപകടമാണെന്ന് വരുത്തിത്തീര്‍ക്കുകയും ചെയ്തു.
