സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല; ചിലവിന് പണം ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ വെട്ടിക്കൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍; മകന്‍ പോലീസില്‍ കീഴടങ്ങി
Update: 2025-02-06 06:24 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് മകന്‍ അച്ഛനെ വെട്ടിക്കൊന്നു. നെയ്യാറ്റിന്‍കര വെള്ളറടയിലാണ് സംഭവം. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മകര്‍ പ്രജിന്‍ ജോസ് (28) പോലീസില്‍ എത്തി കീഴടങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രജിന്‍.
ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു പ്രജിന്‍. കോവിഡ് കാലത്ത് വിദ്യാഭ്യാസം മുടങ്ങിയതിനെ തുടര്‍ന്ന് നാട്ടിലെത്തിയതെന്നാണ് വിവരം. പണം ചോദിച്ചിട്ട് നല്‍കാത്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്നാണ് പോലീസ് പറയുന്നത്. അതേസമയം അച്ഛന്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് കൊല ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്.
വെട്ടു കത്തി ഉപയോഗിച്ച് നെഞ്ചിലും കഴുത്തിലും വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പ്രജിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.