ഭര്‍ത്താവിന്റെ സഹോദരന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; അഭിഭാഷകനായ അമ്മാവൻ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് ഉറപ്പ് നൽകി; ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു; ബന്ധുക്കളുടെ പീഡനം സഹിക്കാൻ വയ്യ; പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ
ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ ഭർതൃ മാതാപിതാക്കളുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ സൗമ്യ കശ്യപാണ് ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് യുവതി ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മാനസിക-ശാരീരിക പീഡനത്തെ തുടര്‍ന്നാണ് താന്‍ ജീവിതം അവസാനിപ്പിക്കുന്നതെന്ന് ആരോപിച്ചാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗമ്യയുടേത് ആത്മഹത്യയാണെന്ന് നോർത്ത് ലക്‌നൗ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് കോണ്‍സ്റ്റബിള്‍ അനുരാഗ് സിങ്ങിന്റെ ഭാര്യയാണ് സൗമ്യ. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. എന്നാൽ കഴിഞ്ഞ നാല് മാസമായി ദമ്പതികൾ തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായാണ് സൂചന. അനുരാഗിന്റെ മാതാപിതാക്കളും ബന്ധുക്കളും മാനസികമായി പീഡിപ്പിക്കുകയാണെന്നും ഭര്‍ത്താവിനെ മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്നും സൗമ്യ വീഡിയോയില്‍ പറയുന്നുണ്ട്. തന്നെ കൊലപ്പെടുത്തി ഭർത്താവിനെ കൊണ്ട് മറ്റൊരു കല്യാണം നടത്തുകയാണ് ബന്ധുക്കൾ ശ്രമിക്കുന്നതെന്നും സൗമ്യ പറയുന്നു.
ഭര്‍ത്താവിന്റെ സഹോദരന്‍ തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഭര്‍ത്താവിന്റെ അമ്മാവന്‍ അഭിഭാഷകനാണ്. അയാള്‍, തന്നെ കൊലപ്പെടുത്താന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഭര്‍ത്താവിനെ കേസിൽ നിന്ന് രക്ഷിച്ചോളാമെന്ന് അയാള്‍ പറഞ്ഞുവെന്നാണ് സൗമ്യ വീഡിയോയില്‍ പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഫോറൻസിക് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി.