രണ്ടു ദിവസം കസ്റ്റഡിയ്ക്ക് സമാനമായി സുകാന്തിനെ ചോദ്യം ചെയ്‌തോ? അതിന് ശേഷം അവധിയ്ക്ക് വിട്ടു; എടപ്പാളിലെ വീട്ടില്‍ ആരുമില്ല; എല്ലാവരുടേയും ഫോണ്‍ സ്വിച്ച് ഓഫ്; മേഘയെ അവസാനം വിളിച്ചത് നെടുമ്പാശ്ശേരി എമിഗ്രേഷനിലെ സഹപ്രവര്‍ത്തകന്‍ തന്നെ; ഐബിയ്ക്കും വീഴ്ച പറ്റി; സുകാന്തിനെ തേടി പോലീസ് വലയുമ്പോള്‍

Update: 2025-03-30 04:35 GMT

കൊച്ചി: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിന് ഉത്തരവാദിയെന്ന് ആരോപണം ഉയര്‍ന്ന ഐബി ഉദ്യോഗസ്ഥന്‍ ഒളിവില്‍. എടപ്പാള്ഡ സ്വദേശിയായ സുകാന്ത് സുരേഷിനെതിരെ മരണത്തിന് പിന്നാലെ ആരോപണം ഉയര്‍ന്നു. അന്വേഷണ വിധേയമായി അന്ന് ഐബി തന്നെ സുകാന്തിനെ കസ്റ്റഡിയില്‍ വച്ചു. രണ്ടു ദിവസം കഴിഞ്ഞു വിട്ടയച്ചുവെന്നാണ് സൂചന. ഇതിന് ശേഷം ഇയാള്‍ അപ്രത്യക്ഷനായി. ആരോപണം ഉയര്‍ന്നിട്ടും സുകാന്തിനെ അവധി അപേക്ഷയില്‍ വിട്ടയച്ചത് വലിയ വിവാദമായിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എമിഗ്രേഷനിലാണ് സുകാന്ത് ജോലി ചെയ്തിരുന്നത്. സുകാന്തിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകള്‍ ഓഫാണെന്നും അവരെപ്പറ്റി വിവരങ്ങള്‍ ലഭ്യമല്ലെന്നുമാണ് വിവരമെന്നും സൂചനകളുണ്ട്.

മേഘയുടെ ജീവനൊടുക്കലിനു കാരണമായ സുകാന്ത് മലപ്പുറത്തെ വീട്ടില്‍ ഇല്ലെന്നും അവിടെ അടച്ചിട്ടിരിക്കുകയാണെന്നും അന്വേഷണസംഘം പറഞ്ഞു. ഒരാഴ്ചയായി അയാള്‍ ലീവിലാണ്. മേഘ ആത്മഹത്യ ചെയ്യുമ്പോള്‍ സുകാന്തുമായി ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. എട്ട് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള കോളായിരുന്നു. ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡീറ്റെയില്‍ റെക്കാഡ് സംവിധാനം വഴി മാത്രമേ ഈ വിവരങ്ങള്‍ പരിശോധിക്കാന്‍ സാധിക്കൂ. ശില്പയുടെ ഫോണ്‍ ട്രെയിന്‍ കയറി പൂര്‍ണമായി നശിച്ചിരുന്നു. ഫോണ്‍ സൈബര്‍ പൊലീസിനെ ഏല്പിച്ചെങ്കിലും അത് പൂര്‍ണമായി വളഞ്ഞൊടിഞ്ഞതു കാരണം അതിലെ വിവരം ശേഖരിക്കാന്‍ കഴിഞ്ഞില്ല. ലഭിച്ച ഫോണ്‍ ഫോറന്‍സിക് സംഘത്തിന് കൈമാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സുകാന്തിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണ്. മേഘയുടെ ശമ്പളം അടക്കം ഇയാള്‍ കൊണ്ടു പോയി എന്ന വെളിപ്പെടുത്തലും പുറത്തു വരുന്നു.

2024 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ രാജസ്ഥാനിലെ ജോദ്പൂരില്‍ നടന്ന ട്രെയിനിംഗിനിടയിലാണ് മലപ്പുറം സ്വദേശിയും ഐ.ബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷുമായി മേഘ പരിചയത്തിലായത്. ട്രെയിനിംഗിനുശേഷം നാട്ടിലെത്തിയപ്പോള്‍ മേഘയ്ക്ക് പിതാവ് കാര്‍ സമ്മാനമായി നല്‍കി. തൊട്ടടുത്ത ദിവസം ഈ വാഹനം എറണാകുളത്തെ ടോള്‍ പ്ലാസ കടന്നതായി പിതാവ് മധുസൂദനന് ഫോണില്‍ മെസ്സേജ് ലഭിച്ചു. ഇതേക്കുറിച്ച് മകളോട് തിരക്കിയപ്പോഴാണ് സുകാന്തുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞത്. ഇരുവരും ഒരുമിച്ചാണ് പോയതെന്നും അവര്‍ ഇഷ്ടത്തിലായിരുന്നുവെന്നും മധുസൂദനന്‍ പറഞ്ഞു. ഓഫിസിലും മലപ്പുറത്തെ വീട്ടിലും തിരഞ്ഞിട്ട് കണ്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഫോണ്‍ സ്വിച്ച് ഓഫാണ്. മേഘയെ അവസാനം വിളിച്ചത് സുകാന്ത് എന്ന് ഉറപ്പിച്ചിട്ടുണ്ട്. എട്ട് മിനുട്ട് സംസാരിച്ചു.മേഘയുടെ ശമ്പളം സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയെന്നും സ്ഥിരീകരിച്ചു.

മകളുടെ മരണത്തിനു കാരണം സുഹൃത്തുമായുള്ള സൗഹൃദം തന്നെയെന്ന് ഉറച്ചു പറയുകയാണ് മേഘയുടെ കുടുംബം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയായിരുന്ന മേഘയെ അങ്ങേയറ്റം സാമ്പത്തികമായി ചൂഷണം ചെയ്തിട്ടുണ്ട് എടപ്പാള്‍ സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്ത് സുരേഷ്. മകളുടെ ശമ്പളം സമ്പാദ്യത്തിലേക്കു മാറ്റുകയാണെന്നാണ് കുടുംബം കരുതിയത്, എന്നാല്‍ സുകാന്ത് കടുത്ത സാമ്പത്തിക ചൂഷണം നടത്തുന്ന കാര്യം മേഘ വീട്ടില്‍ അറിയിച്ചിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.

ട്രെയിനിങ് കഴിഞ്ഞതു മുതലുള്ള മേഘയുടെ ശമ്പളത്തിന്റ വലിയൊരു ഭാഗം സുകാന്ത് കൈക്കലാക്കുകയായിരുന്നു. മേഘയുടെ മരണശേഷം ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കൃത്യമായ തെളിവുകള്‍ കുടുംബത്തിനു കിട്ടിക്കഴിഞ്ഞു. ചില സമയങ്ങളില്‍ ആ പണം തിരിച്ച് കൊടുത്തിട്ടുണ്ടെങ്കിലും പിന്നീട് സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൊടുത്ത പണമൊന്നും തിരിച്ചുകിട്ടിയിട്ടില്ലെന്നും പിതാവ് മധുസൂദനന്‍ പറയുന്നു. ഇരുവരും തമ്മിലുള്ള അടുപ്പത്തെപ്പറ്റി അറിഞ്ഞപ്പോള്‍ വിവാഹമാലോചിക്കാന്‍ വീട്ടിലേക്ക് വരാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തല്‍ക്കാലം പറ്റില്ലെന്നായിരുന്നു അയാളുടെ മറുപടിയെന്നും അച്ഛന്‍ പറയുന്നു. പിതാവിന്റെ ചികിത്സയടക്കമുള്ള ആവശ്യങ്ങള്‍ പറഞ്ഞാണ് വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.

മേഘ നാട്ടില്‍ വരുന്നസമയത്തും ജോലി സ്ഥലത്ത് കാണാന്‍ പോകുമ്പോഴും അവള്‍ ആവശ്യപ്പെടുന്ന സാധനങ്ങളെല്ലാം കുടുംബം തന്നെയാണ് വാങ്ങിച്ചുനല്‍കാറുള്ളത്. ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നസമയത്ത് ആശുപത്രി ബില്ലുകളടക്കം അടയ്ക്കുന്നതും തങ്ങള്‍ തന്നെയായിരുന്നെന്ന് അച്ഛന്‍ പറയുന്നു. ശമ്പളത്തിന്റെ കാര്യങ്ങളൊന്നും ചോദിക്കാറുണ്ടായിരുന്നില്ല, സമ്പാദിക്കട്ടേയെന്ന് കരുതി. തിരുവനന്തപുരത്ത് താമസിച്ചിരുന്ന ഹോസ്റ്റലിന്റെ ഫീസും ഭക്ഷണത്തിന്റെ ചെലവുകളും മകള്‍ തന്നെയായിരുന്നു നോക്കിയിരുന്നത്.

Tags:    

Similar News