ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തജനങ്ങൾ അലറിവിളിച്ചു; പ്രസാദം നൽകുന്ന സ്ഥലത്ത് മനസ്സ് മരവിപ്പിക്കുന്ന കാഴ്ച; ഇരുമ്പുവടികൾ കൊണ്ട് കലി തീരുന്നതുവരെ ജീവനക്കാരനെ അടിച്ചുനുറുക്കി; എല്ലാത്തിനും കാരണം ചെറിയൊരു തെറ്റിദ്ധാരണ; നടുക്കം മാറാതെ ഗ്രാമം

Update: 2025-08-30 08:10 GMT

ഡൽഹി: തെക്കൻ ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിൽ പ്രസാദ വിതരണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ക്ഷേത്ര ജീവനക്കാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. ഉത്തർപ്രദേശ് സ്വദേശിയും 15 വർഷമായി ക്ഷേത്രത്തിൽ ജോലി ചെയ്തു വരികയായിരുന്ന യോഗേന്ദ്ര സിംഗ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. പ്രസാദത്തിനായി ക്ഷേത്രത്തിലെത്തിയ പതിനഞ്ചോളം പേരടങ്ങുന്ന ഒരു സംഘത്തോടാണ് യോഗേന്ദ്ര സിംഗ് അല്പസമയം കാത്തിരിക്കാൻ ആവശ്യപ്പെട്ടത്. ഇതാണ് സംഘത്തിലെ യുവാക്കൾക്ക് പ്രകോപനമുണ്ടാക്കിയത്. തുടർന്ന് സംഘത്തിലെ ചിലർ ഇരുമ്പുവടികളും കമ്പുകളുമുപയോഗിച്ച് യോഗേന്ദ്ര സിംഗിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ യോഗേന്ദ്ര സിംഗ് മരണപ്പെട്ടു.

സംഘം ക്ഷേത്രത്തിലെത്തിയ ശേഷം എല്ലാവരോടും വളരെ മോശമായാണ് പെരുമാറിയതെന്ന് മറ്റൊരു ക്ഷേത്ര ജീവനക്കാരനായ രാജു മാധ്യമങ്ങളോട് പറഞ്ഞു. "അവർ വന്ന് വളരെ മോശമായാണ് സംസാരിച്ചതും പെരുമാറിയതും. പ്രസാദം വേണമെന്ന് പറഞ്ഞ് ബഹളം വെക്കുകയായിരുന്നു. യോഗേന്ദ്ര അവരെ ശാന്തരാക്കാൻ ശ്രമിച്ചതാണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത്," രാജു വ്യക്തമാക്കി.

സംഘത്തിലുണ്ടായിരുന്ന ചില യുവാക്കളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. എന്നാൽ, മറ്റു ചിലർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. പ്രതികളെ ഉടൻ പിടികൂടാനുള്ള ശ്രമങ്ങൾ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരുന്നത് പ്രദേശത്ത് ആശങ്കയുളവാക്കുന്നുണ്ട്. ക്ഷേത്ര പരിസരത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News