31 വര്‍ഷം മുന്‍പ് 3 പേര്‍ തട്ടിക്കൊണ്ടുപോയ കുട്ടിയെന്ന് പോലീസിനോട് പറയും; മകനെ കാണാതായ ഒരു കുടുംബം ഏറ്റെടുക്കും; തുടര്‍ന്ന് മോഷണം; 9 കുടുംബങ്ങളെ പറ്റിച്ച പെരുങ്കള്ളന്‍ പോലീസ് പിടിയില്‍

Update: 2024-12-08 03:05 GMT

ഗാസിയാബാദ്: കാണാതായ മകനെന്ന് നടിച്ച് ആറു സംസ്ഥാനങ്ങളിലെ ഒമ്പതു കുടുംബങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുമായി കാലങ്ങളോളം ജീവിച്ചു മോഷണം നടത്തിയ രാജസ്ഥാന്‍ സ്വദേശി ഇന്ദ്രരാജ് റാവത്ത് യുപി പൊലീസിന്റെ പിടിയിലായി. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഡല്‍ഹി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് റാവത്ത് കഴിഞ്ഞ 19 വര്‍ഷമായി കബളിപ്പിച്ചത്. കഴിഞ്ഞ മാസം 24-ന് 'രാജു' എന്ന പേരില്‍ ഖോഢ പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ ഇയാളുടെ കപടകഥയിലേക്ക് നിയമവല വീണു.

31 വര്‍ഷം മുന്‍പു 3 പേര്‍ തട്ടിക്കൊണ്ടുപോയ കുട്ടിയാണു താന്‍ എന്നാണു സ്റ്റേഷനില്‍ സ്വയം പരിചയപ്പെടുത്തിയത്. പിന്നാലെ പൊലീസ് സഹായത്തോടെ മകനെ കാണാതായ ഒരു കുടുംബം റാവത്തിനെ ഏറ്റെടുത്തു. എന്നാല്‍ റാവത്തിന്റെ മൊഴികളില്‍ പൊരുത്തക്കേടു തോന്നിയ പൊലീസ് പിന്നീടു നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലാണു തട്ടിപ്പു വെളിച്ചത്തായത്.

മോഷണം പതിവാക്കിയതോടെ 2005ല്‍ കുടുംബം ഇയാളെ പുറത്താക്കിയിരുന്നു. പിന്നീടു മകനെ നഷ്ടമായ വീടുകളെ ലക്ഷ്യമിട്ട് ഇല്ലാക്കഥകള്‍ കെട്ടിച്ചമച്ച് അവരോടൊപ്പം കൂടുകയായിരുന്നു. ഈ വീടുകളില്‍ നിന്നു സ്ഥിരമായി മോഷണം നടത്തിയിരുന്ന റാവത്ത് പിടിയിലാകുമെന്നു മനസ്സിലാകുമ്പോള്‍ സ്ഥലം വിടും. കൂടുതല്‍ കുടുംബങ്ങള്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണു പൊലീസ്.

Tags:    

Similar News