നിര്‍ത്തിയിട്ട് സ്‌കൂട്ടറില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച് സിനിമ കാണാന്‍ കയറി; പുറത്ത് ഇറങ്ങിയപ്പോള്‍ പോലീസ് പിടിയില്‍; പ്രതി കുടുങ്ങിയത് പോലീസ് പത്തോളം സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; മോഷ്ടാവിനെ പോലീസ് പിടികൂടിയത് സംഭവം നടന്ന് മൂന്ന് മണിക്കൂറിനുള്ളില്‍

Update: 2024-10-27 06:15 GMT

തൃശ്ശൂര്‍: നിര്‍ത്തിയിട്ടിയിരുന്ന സ്‌കൂട്ടറില്‍ നിന്ന് പണവും രേഖകളും മോഷ്ടിച്ച് സിനിമ കാണ്ട് ഇറങ്ങിയപ്പോഴേക്കും പോലീസ് പിടിയില്‍. പുഅതൂര്‍ക്കര പൊന്നിന്‍ചാടത്ത് വീട്ടില്‍ ദാസന്‍ (55) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാഗം തിയേറ്ററിന് സമീപത്ത് വച്ചാണ് സംഭവം. മൂന്ന് മണിക്കൂറിനുള്ളിലാണ് പോലീസ് പ്രതിയെ പൂട്ടിയത്. ഇയളില്‍ നിന്ന് നഷ്ടപ്പെട്ട പണവും രേഖകളും പോലീസ് കണ്ടെടുത്തു. 31,500 രൂപ, ചെക്ക് ബുക്ക്, പാസ്ബുക്ക് എന്നിവയാണ് മോഷണം പോയത്. മുളയം പാറയില്‍ വീട്ടില്‍ ക്ലിന്‍സിയുടെ ബാഗാണ് മോഷണം പോയത്.

ഭര്‍ത്താവ് ലിനോയുടെ ബൈക്ക് വിറ്റ പൈസയാണ് ഭാഗില്‍ ഉണ്ടായിരുന്നത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് ഭാഗ് വച്ചിട്ട് സമീപം ഉള്ള കണ്ണടക്കടയിലേക്ക് പോയതാണ്. ഈ സമയത്താണ് മോഷണം പോയത്. പത്ത് മിനിറ്റ് മാത്രമാണ് കണ്ണടക്കടയില്‍ ക്ലിന്‍സി ഉണ്ടായിരുന്നത്. ഉടന്‍തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് സിസിടിവി ക്യാമറകള്‍ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിത്. കുറുപ്പം റോഡിലെ ക്യാമറയില്‍ ക്ലിന്‍സി വിവരിച്ചതുപോലെയുള്ള ബാഗുമായി ഒരാള്‍ പോകുന്നത് പതിഞ്ഞിരുന്നു.

പത്തോളം ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. അന്വേഷണം നടക്കുന്നതിനിടെയാണ് മോഷ്ടാവ് രാഗത്തില്‍നിന്ന് സിനിമ കഴിഞ്ഞ് ഇറങ്ങുന്നത്. ഹൈറോഡില്‍ എത്തിയപ്പോഴേക്കും ഒരു പോലീസുകാരന്‍ ഇയാളെ തടഞ്ഞു. ആറരവരെ മോഷ്ടാവിനെ പിടികൂടുമെന്ന പ്രതീക്ഷയില്‍ കാത്തുനിന്ന ക്ലിന്‍സി പോലീസ് നിര്‍ദേശിച്ചത് അനുസരിച്ച് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ഉടന്‍ മോഷ്ടാവ് പിടിയാലായി എന്നുപറഞ്ഞ് പോലീസിന്റെ വിളിയെത്തി. ഗ്രേഡ് സീനിയര്‍ സി.പി.ഒ.മാരായ സൂരജ്, ശ്രീജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Tags:    

Similar News