'ഇതൊക്കെ ശ്രദ്ധിക്കണ്ടേ...'; ഉത്സവം കൊഴുപ്പിക്കാൻ സ്റ്റേജിൽ പാട്ട്; ആവേശത്തോടെ ഡാൻസ് കളിച്ച് യുവാക്കൾ; തിരക്കിനിടയിൽ എടാ..എടാ വിളി; കോട്ടയത്ത് ഗാനമേളയ്ക്കിടെ പൊരിഞ്ഞ അടി; കണ്ണിൽ പെപ്പർ സ്പ്രേ പ്രയോഗം; ഫുൾ കൂട്ടത്തല്ല് വൈബ്; നിരവധി പേർക്ക് പരിക്ക്; അന്വേഷണം തുടങ്ങി

Update: 2025-03-24 11:36 GMT

തിരുനക്കര: ഇപ്പോൾ നാട്ടിൽ മുഴുവൻ ഉത്സവ സമയമാണ്. സ്വാഭാവികമായും നാട്ടുകാർ എല്ലാവരും ഉത്സവ ലഹരിയിൽ തന്നെ ആയിരിക്കും. പരിപാടികൾക്കിടെ തല്ല് ഉണ്ടാക്കുന്നതും പോലീസ് കേസ് ആകുന്നതുമെല്ലാം നാടൻ കാഴ്ചകളാണ്. പക്ഷെ ഒരു പരിധി കഴിഞ്ഞ് എല്ലാം കൈവിട്ട് പോയാൽ എന്തായിരിക്കും നടക്കുക. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം കോട്ടയം തിരുനക്കര ഉത്സവത്തിനിടെ നടന്നത്.

സ്റ്റേജിൽ പാട്ട് പാടുമ്പോൾ ആവേശത്തോടെ യുവാക്കൾ ഡാൻസ് കളിക്കുകയായിരുന്നു. അതിനിടയിലാണ് കാര്യങ്ങൾ കൈവിട്ടു പോയത്. വാശിയേറിയ ഡാൻസിനിടയിൽ ഉന്തും തള്ളുമുണ്ടായി ഇതിനിടെയാണ് ഇടി തുടങ്ങിയത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.

കോട്ടയം തിരുനക്കര അമ്പലത്തിലെ ഉത്സവത്തിനിടെയാണ് നാട്ടുകാരെ വരെ മുൾമുനയിൽ നിർത്തിയ സംഘർഷം നടന്നത്. അക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. ഇന്നലെ നടന്ന ഗാനമേളക്കിടെയാണ് ഒരുപറ്റം യുവാക്കൾ സംഘം ചേർന്ന് ഏറ്റുമുട്ടിയത്. സംഘർഷത്തിനിടെ യുവാക്കൾ പരസ്പരം കുരുമുളക് സ്പ്രേ പ്രയോഗിക്കുകയും കത്തി വീശുകയും ചെയ്തു. സംഭവത്തിൽ ആറു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു.

ഉത്സവത്തിന് ഗാനമേള നടക്കുന്ന ദിവസങ്ങളിൽ ഇത്തരം സംഘർഷം പതിവാകുന്ന കാഴ്ചയാണ് തിരുനക്കര ക്ഷേത്രത്തിൽ ഉള്ളത്. മുൻകൂട്ടി പദ്ധതി തയ്യറാക്കി വന്നത് പോലെയുള്ള അക്രമമാണ് നടന്നത്. യുവാക്കളുടെ കൈവശം ആയുധങ്ങളുണ്ടായിരുന്നു. കുരുമുളക് സ്പ്രേയും മാരകായുധങ്ങളുമായാണ് യുവാക്കളുടെ സംഘം തിരുനക്കരയിലേക്ക് എത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ കണ്ടെത്താൻ വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.

സ്റ്റേജിൽ പാട്ട് നടക്കുന്നതിനിടെ പലയിടങ്ങളിലായി ചേരി തിരിഞ്ഞ് അക്രമം ഉണ്ടാവുകയായിരുന്നു. ഇതിനിടയിൽ യുവാക്കൾ നാട്ടുകാർക്ക് നേരെയും കത്തി വീശി. ഉത്സവത്തിന് വേണ്ടി ക്രമീകരിച്ച തോരണങ്ങളും മറ്റും നശിപ്പിക്കുന്ന സാഹചര്യവും തിരുനക്കരയിലുണ്ടായി. മൈക്ക് സെറ്റ് അടക്കം തകരാറിലാക്കുകയും ചെയ്യുന്ന തരത്തിലായിരുന്നു അക്രമം നടന്നത്. കേസിൽ എന്തായാലും അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News