തൊടുപുഴയിലെ ബിജുവിന്റെ കൊലപാതകം; കൊലപാതകത്തിന് ശേഷം 'ദൃശ്യം 4' നടത്തിയെന്ന് പറഞ്ഞ് സുഹൃത്തുകള്‍ക്ക് ഫോണ്‍ കോള്‍; പ്രതിയുടെ വോയിസ് റെക്കോര്‍ഡ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ്; വേയിസ് ടെസ്റ്റ് നടത്തും; കൊലപാതകത്തില്‍ ഭാര്യയ്ക്കും പങ്ക്; അറസ്റ്റ് ഉടന്‍ എന്ന് പോലീസ്

Update: 2025-04-07 04:36 GMT

തൊടുപുഴ: ബിസിനസ് പങ്കാളിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിച്ച കേസില്‍ പോലീസിന് നിര്‍ണായകമായത് മുഖ്യപ്രതി ജോമോന്റെ മൊബൈല്‍ കോള്‍ റെക്കോര്‍ഡ്. കൊലപാതകത്തിനുശേഷം ജോമോന്‍ തന്റെ ചില സുഹൃത്തുകളില്‍ ചിലരെ വിളിച്ച് താന്‍ 'ദൃശ്യം -4' നടത്തി എന്ന് പറഞ്ഞതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ശബ്ദത്തിന്റെ സത്യത സ്ഥിരീകരിക്കാന്‍ വോയ്‌സ് ടെസ്റ്റ് നടത്താനാണ് പൊലീസ് ആലോചിക്കുന്നത്.

കൊലപാതകം നടത്തിയെന്ന് പറഞ്ഞ് വിളിച്ച് ആളുകളെയും കേസുമായി ബന്ധമുള്ളവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ജോമോന്റെ ഭാര്യക്കും ഈ തന്ത്രത്തെക്കുറിച്ച് മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതോടെ ജോമോന്റെ ഭാര്യയേയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. കേസില്‍ ജോമോന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ ഇന്ന് തൊടുപുഴ കോടതി പരിഗണിക്കും.

കൊല്ലപ്പെട്ട ബിജു ജോസഫും മുഖ്യപ്രതി ജോമോനും മുമ്പ് ബിസിനസ് പങ്കാളികളായിരുന്നു. സാമ്പത്തിക തര്‍ക്കങ്ങള്‍ ഗുരുതരമായതോടെ ശത്രുതയിലേക്കും പിന്നീട് അതിന് കൊലപാതകത്തിലേക്കുമാണ് നയിച്ചത്. ക്വട്ടേഷന്‍ സംഘം ഉപയോഗിച്ച് ബിജുവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് കൊല്ലുകയും, ആളൊഴിഞ്ഞ ഗോഡൗണിലെ മാലിന്യക്കുഴിയിലേയ്ക്ക് താഴ്ത്തിയശേഷം കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയുമായിരുന്നു.

ബിജുവിന്റെ ഭാര്യ മഞ്ജു നല്‍കിയ പരാതി അടിസ്ഥാനമാക്കിയാണ് അന്വേഷണം ആരംഭിച്ചത്. പൊലീസിന്റെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം തലയില്‍ ലഭിച്ച ഗുരുതരമായ മുറിവാണ് മരണത്തിന് കാരണമായത്. തൊടുപുഴ കോടതി പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേസില്‍ കൂടുതല്‍ നിയമനടപടികള്‍ നടക്കുന്നത്.

Tags:    

Similar News