യഎപിഎയും 22 കേസുകളിലെ പ്രതിയുമായ യുവാവ് പോലീസ് വലയില്‍; കൊലപാതക ശ്രമത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞ പ്രതിയെ പിടികൂടിയത് നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ച്
നെടുമ്പാശ്ശേരി: സ്ഥിരം കുറ്റവാളിയും യഎപിഎ ഉള്‍പ്പെടെ നിരവധി കേസിലും പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. ഒരു കൊലപാതക ശ്രമത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നേപ്പാള്‍ അതിര്‍ത്തിക്കടത്തുനിന്നാണ് പിടികൂടിയത്. മലപ്പുറം പെരുമ്പടപ്പ് വെളിയങ്കോട് താന്നിത്തുറക്കല്‍ വീട്ടില്‍ ഷംനാദി (35) നെയാണ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശ്ശൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
ഉത്തര്‍പ്രദേശിനോട് ചേര്‍ന്ന അതിര്‍ത്തിഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. വധശ്രമം ഉള്‍പ്പെടെ 22 കേസുകളിലെ പ്രതിയാണ് ഷംനാദ്. 2023 ഓഗസ്റ്റ് 17-ന് വെളിയംകോട് സ്വദേശി മുഹമ്മദ് ഫായിസിനെ വധിക്കാന്‍ ശ്രമിച്ചതിന് തൃശ്ശൂര്‍ വടക്കേക്കാട് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഈ കേസിനുശേഷം ഉത്തരേന്ത്യയിലും നേപ്പാളിലും ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
2016ല്‍ വിജിലന്‍സ് ചമഞ്ഞ് പെരുമ്പാവൂരിലെ ഒരു വീട്ടില്‍ക്കയറി സ്വര്‍ണാഭരണങ്ങളും മറ്റും കവര്‍ച്ച ചെയ്ത കേസിലെ പ്രധാന പ്രതിയാണിയാള്‍. ഈ കേസ് കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചതാണ്. ജാമ്യത്തിലിറങ്ങിയ ശേഷമാണ് വടക്കേക്കാട് കേസില്‍ ഉള്‍പ്പെട്ട് ഒളിവില്‍ പോയത്. തടിയന്റവിട നസീര്‍ ഉള്‍പ്പെട്ട തീവ്രവാദ ശൃംഖലയുമായി അടുത്തബന്ധമുണ്ടായിരുന്നയാളാണ്. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെക്കുറിച്ച് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്.