ഓടിക്കൊണ്ടിരിക്കെ ട്രക്കിൽ വെടി പൊട്ടുന്ന ശബ്ദം; പരിശോധനയിൽ ടയർ പഞ്ചർ; പിന്നാലെ തിരക്കേറിയ റോഡിൽ നിന്ന് മാറ്റാൻ ശ്രമിച്ചത് വിനയായി; നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് കുതിച്ചുപോയ യുവാക്കളുടെ ജീവനെടുത്തു; അപകട കാരണം കണ്ടെത്തി പോലീസ്; എല്ലാം കണ്ടുനിന്ന ഡ്രൈവർ ചെയ്തത്!
മുംബൈ: ഓടിക്കൊണ്ടിരുന്ന ട്രക്കിൽ നിന്ന് പൊടുന്നനെ വെടിപൊട്ടുന്ന ശബ്ദം കേട്ട് ഡ്രൈവറും ക്ലിനറും ഞെട്ടി. തുടർന്ന് നടന്ന പരിശോധനയിൽ ടയർ പഞ്ചർ എന്ന് തെളിയുകയും. ഒടുവിൽ തിരക്കേറിയ റോഡിൽ നിന്ന് ടയർ മാറ്റാൻ ശ്രമിച്ചത് വിനയായി. പിന്നാലെ നടന്നത് വൻ ദുരന്തം അപകടത്തിൽ രണ്ടു യുവാക്കളുടെ ജീവനാണ് നഷ്ടമായത്. മുംബൈയിലാണ് ദാരുണ അപകടം നടന്നത്.
റോഡരികിൽ നിർത്തിയിട്ടിരുന്ന ടെമ്പോയുടെ പിന്നിലാണ് ബൈക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പുലർച്ചെ 4.30ഓടെയായിരുന്നു സംഭവം നടന്നത്. ടയർ പഞ്ചറായതിനെ തുടർന്ന് ടെമ്പോ ട്രക്ക് തിരക്കേറിയ അതിവേഗ പാതയിൽ നിർത്തിയിട്ട്, ടയർ മാറ്റാൻ ശ്രമം നടത്തുകയായിരുന്നു. പക്ഷെ പിന്നിൽ റിഫ്ലക്ടർ വെയ്ക്കാതിരുന്നതാണ് രണ്ട് യുവാക്കളുടെ ജീവൻ നഷ്ടമാവുന്ന അപകടത്തിന് കാരണമാവുകയായിരുന്നു.
വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയിലാണ് ദാരുണ സംഭവം നടന്നത്. ചിരാഗ് നായർ (20), സുഹൃത്തായ തുഷാർ (24) എന്നിവരാണ് മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദധാരികളായ ഇരുവരും മുംബൈ ബാന്ദ്രയിലെ ഒരു റെസ്റ്റോബാറിൽ ജോലി ചെയ്യുകയാണ്. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് പുലർച്ചെ നാല് മണിക്ക് ശേഷം ബൈക്കിൽ താമസ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം നടന്നത്. മരിച്ച ചിരാഗാണ് ബൈക്ക് ഓടിച്ചിരുന്നത്.
എക്സ്പ്രസ് വേയിലൂടെ വരികയായിരുന്ന ടെമ്പോയുടെ ടയർ പഞ്ചറായതിനെ തുടർന്ന് റോഡിൽ നിർത്തിയിട്ടു. എന്നാൽ പിന്നിൽ നിന്ന് വരുന്ന മറ്റ് ഡ്രൈവർമാകർക്ക് മുന്നറിയിപ്പ് നൽകാനുള്ള റിഫ്ലക്ടറോ ബാരിക്കേഡോ റോഡിൽ വെച്ചിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. ഇത് കാരണം നല്ല വേഗതയിൽ പിന്നിൽ നിന്ന് വന്ന ബൈക്ക് യാത്രക്കാർക്ക് ടെമ്പോ കാണാൻ കഴിഞ്ഞില്ലെന്നാണ് പറയുന്നത്.
ചിരാഗ് ഹെൽമറ്റ് ധരിച്ചിരുന്നു. പക്ഷെ ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും ബൈക്കിൽ നിന്ന് അകലേക്ക് തെറിച്ചുവീണു. ഹെൽമറ്റിന്റെ പ്ലാസ്റ്റിക് ഭാഗം ചിരാഗിന്റെ മുഖത്ത് തുളച്ച് കയറുകയും ചെയ്തു. വലത് ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിൽ അതീവ ഗുരുതരാവസ്ഥയിലാരുന്ന ചിരാഗിനെയും ഗുരുതരമായി പരിക്കേറ്റ തുഷാറിനെയും അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
അതേസമയം, അപകടം സംഭവിച്ച ഉടനെ ടെമ്പോ ഡ്രൈവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടങ്ങി. ഡ്രൈവറെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മരിച്ച യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.