സ്ത്രീകളുടെ നടത്തത്തിൽ പന്തികേട്; മുഖത്ത് പരുങ്ങൽ ഭാവം; പിടിച്ചുനിർത്തി പരിശോധിച്ച് എയർപോർട്ട് കസ്റ്റംസ്; ബാഗുകൾ കുടഞ്ഞിട്ട് തിരഞ്ഞപ്പോൾ അധികൃതർ ഞെട്ടി; വാക്വം കവറുകളിൽ സൂക്ഷിച്ച നിലയിൽ വസ്തു; കൈയ്യോടെ പൊക്കി; ഭുവനേശ്വർ വിമാനത്താവളത്തിൽ നടന്നത്!

Update: 2025-01-07 08:09 GMT

ഭുവനേശ്വർ: ഭുവനേശ്വർ വിമാനത്താവളത്തിൽ നിന്നും രണ്ടു സ്ത്രീകളുടെ ബാഗിൽ നിന്നും ഒമ്പത് കിലോ കഞ്ചാവ് കൈയ്യോടെ തൂക്കി. 19 വാക്വം കവറുകളിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവർ കൊണ്ടുവന്ന ബാഗുകൾ കുടഞ്ഞിട്ട് കസ്റ്റംസ് പരിശോധിച്ചപ്പോൾ ആണ് കഞ്ചാവ് പിടികൂടിയത്.

ഭുവനേശ്വറിലുള്ള ബിജു പട്‌നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് പത്ത് കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് കസ്റ്റംസ് പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീ യാത്രക്കാരാണ് പിടിയിലായത്. ജനുവരി 4, ശനിയാഴ്ച ക്വാലാലംപൂരിൽ നിന്ന് വന്ന രണ്ട് ഇന്ത്യക്കാരായ സ്ത്രീകളെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടയുകയായിരുന്നു. ചെക്ക്-ഇൻ ബാഗേജുകൾ പരിശോധിച്ചപ്പോൾ, ഉദ്യോഗസ്ഥർ 19 വാക്വം കവറുകൾ കസ്റ്റംസ് അവരുടെ പക്കൽ നിന്നും കണ്ടെത്തുകയായിരുന്നു.

ഇവയ്ക്കുള്ളിലാണ് കഞ്ചാവ് ഇവർ ഒളിപ്പിച്ചത്. 1985ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്‌റ്റാൻസസ് (എൻഡിപിഎസ്) ആക്‌ട് പ്രകാരമുള്ള കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 9.524 കിലോഗ്രാം ഹൈഡ്രോപോണിക് കഞ്ചാവ് ആണ് പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി.

എൻഡിപിഎസ് നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരം രണ്ട് സ്ത്രീ യാത്രക്കാരെയും അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥർ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. സുരക്ഷാ കാരണങ്ങളാൽ പിടിയിലായ സ്ത്രീകളുടെ കൂടുതല്‍ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടില്ല.

മയക്കുമരുന്ന് കടത്തുന്നതിൽ മറ്റുള്ളവർക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താൻ തുടര്‍ അന്വേഷണങ്ങൾ നടത്തുന്നുണ്ടെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് എയർപോർട്ടിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. 

Tags:    

Similar News