'നീ രാത്രി വീട്ടിലേക്ക്..വാ..'; കാമുകനെ തഞ്ചത്തിൽ മയക്കി വിളിച്ചുവരുത്തി; പിന്നാലെ വസ്ത്രം അഴിച്ചുമാറ്റി അരുംകൊല; കട്ടിങ് പ്ലെയർ കൊണ്ട് കുത്തി കീറി ആകെ വികൃതമാക്കിയ നിലയിൽ മൃതദേഹം; ദമ്പതികളെ അറസ്റ്റ് ചെയ്ത് പോലീസ്; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-08-10 16:09 GMT

ലക്നൗ: ഉത്തർപ്രദേശിലെ സംഭാലിൽ 45 വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട അനീഷും, പ്രതികളിലൊരാളായ സിതാരയും തമ്മിൽ നിലനിന്നിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. കട്ടിങ് പ്ലെയറും സ്ക്രൂ ഡ്രൈവറും ഉപയോഗിച്ച് അതിക്രൂരമായ പീഡനത്തിനിരയാക്കിയാണ് ദമ്പതികൾ 45-കാരനെ വകവരുത്തിയത്.

കൃത്യത്തിന്റെ യഥാർത്ഥ കാരണം സംബന്ധിച്ച് മുഴുവൻ ദുരൂഹതകൾ ആണെന്നും പോലീസ് പറഞ്ഞു . വർഷങ്ങൾക്കു മുൻപ് കടം നൽകിയ ഏഴു ലക്ഷം രൂപ തിരികെച്ചോദിച്ചതിലുള്ള വിരോധമാണ് ഈ കൊലപതകത്തിന്റെ പിന്നിലെന്നാണ് അനീഷിന്റെ പിതാവ് മുസ്തകിം ആരോപിക്കുന്നത്. എന്നാൽ, സിതാരയുമായുള്ള അനീഷിന്റെ രഹസ്യ ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന നിഗമനത്തിലാണ് പോലീസ് ഉള്ളത്.

പ്രതികളായ റയീസ് അഹമ്മദും ഭാര്യ സിതാരയും ചേർന്ന് അനീഷിനെ വളരെ തന്ത്രപൂർവ്വം തങ്ങളുടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെവെച്ച് വസ്ത്രങ്ങൾ അഴിച്ചുമാറ്റി കൈകാലുകൾ ഒടിക്കുകയും, സ്ക്രൂഡ്രൈവർ, കട്ടിങ് പ്ലെയർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് മാരകമായി മുറിവേൽപ്പിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തിന് ശേഷം എങ്ങനെയോ രക്ഷപ്പെട്ട് സ്വന്തം വീട്ടിലെത്തിയ അനീഷ് പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

അടുത്തിടെയാണ് അനീഷിന്റെ വിവാഹം നിശ്ചയിച്ചുറപ്പിച്ചത്. സിതാരയുമായുള്ള ബന്ധം ഭർത്താവ് റയീസ് തിരിച്ചറിഞ്ഞതോടെയാണ്, ഇരുവരും ചേർന്ന് കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായും, പ്രതികൾക്കെതിരെ കർശനമായ നിയമനടപടികൾ ആരംഭിച്ചതായും അഡീഷണൽ പോലീസ് സൂപ്രണ്ട് രാജേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News