കുട്ടികളുടെ അസുഖം വല്ലാതെ തളർത്തി; ഉറക്കമില്ല...കടുത്ത വിഷാദാവസ്ഥ; ഭിന്നശേഷിക്കാരായ രണ്ട് ആണ്‍മക്കളെയും കൊണ്ട് യുവതി കിണറ്റില്‍ എടുത്ത് ചാടി; മൂന്നുപേരും അതിദാരുണമായി മരിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; കേസ് അന്വേഷിക്കുമെന്ന് പോലീസ്
പൂനെ: സമൂഹത്തിൽ ഇപ്പോൾ ആത്മഹത്യകളുടെ എണ്ണം കൂടി വരുകയാണ്. ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ വരുമ്പോൾ ആണ് പലരും ഇതുപോലെ കടുംകൈ ചെയ്യുന്നത്.അങ്ങനെയൊരു സംഭവമാണ് മഹാരാഷ്ട്രയിൽ നടന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ സോളാപൂര്‍ ജില്ലയില്‍ യുവതി തന്‍റെ രണ്ട് മക്കളോടൊപ്പം ആത്മഹത്യ ചെയ്തു. മുപ്പത് വയസുള്ള യുവതിയാണ് ഏഴും ഒന്നും വയസുള്ള തന്‍റെ രണ്ട് ആണ്‍മക്കളുമായി കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്.
മരിച്ച രണ്ട് ആണ്‍മക്കളെ കൂടാതെ ഇവര്‍ക്ക് എട്ട് വയസ് പ്രായമുള്ള ഒരു മകള്‍ കൂടിയുണ്ട്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വാംഗി എന്ന ഗ്രാമത്തിലെ ഇവരുടെ കൃഷിയിടത്തിന് സമീപമുള്ള കിണറ്റില്‍ ചാടിയായിരുന്നു ജീവനൊടുക്കിയത്.
ബുധനാഴ്ചയാണ് യുവതിയുടേയും ഒരു കുട്ടിയുടേയും മൃതശരീരം കണ്ടെത്തുന്നത്. മറ്റേ കുട്ടിയുടെ മൃതശരീരം വ്യാഴാച മരിച്ച നിലയില്‍ കിണറില്‍ കണ്ടെത്തി. രണ്ടുകുട്ടികളും ഭിന്നശേഷിക്കാരായിരുന്നു. കുട്ടികളുടെ അസുഖം യുവതിയെ മാനസികമായി തളര്‍ത്തിയിരുന്നതായും ഇതുകാരണം ഉണ്ടായ വിഷാദാവസ്ഥയാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ കേസ് രജിസ്ട്രര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസമാണ് നാല്പത്തിനാലുകാരനായ ചന്ദ്രശേഖര്‍ റെഡ്ഡിയും ഭാര്യ കവിതയും രണ്ട് മക്കളും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ വിശ്വന്ത് റെഡ്ഡി, ഒന്‍പാതം ക്ലാസുകാരി സരിത റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. ചന്ദ്രശേഖർ റെഡ്ഡി അഞ്ചു മാസം മുന്‍പാണ് സ്വകാര്യ കോളജിലെ ജൂനിയര്‍ ലക്ചറുടെ ജോലി രാജിവച്ചത്. അതു മുതല്‍ കുടുംബം സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്നാണ് വിവരം.
തെലുങ്കില്‍ എഴുതിയ ആത്മഹത്യ കുറിപ്പില്‍ ജോലി പ്രശ്നവും ആരോഗ്യ പ്രശ്നങ്ങളുമാണ് മരണകാരണമെന്നാണ് എഴുതിയിട്ടുള്ളത്. പ്രമേഹവും കിഡ്നി അസുഖങ്ങളും അടക്കം ബുദ്ധിമുട്ടാണ്. മരണത്തിന് ആരും ഉത്തരവാദികളല്ല, ജീവിതം അവസാനിപ്പിക്കലല്ലാതെ മറ്റു മാര്‍ഗങ്ങളില്ല, മാപ്പ് നല്‍കണം എന്നാണ് ആത്മഹത്യ കുറിപ്പിൽ ഉള്ളത്.
ഒസ്മാനിയ യൂണിവേഴ്സിറ്റി പൊലീസാണ് കേസ് അന്വേഷിക്കുന്നക്. മകന് വിഷം നല്‍കിയും മകളെ ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. വാനപർത്തി ജില്ലയില്‍ നിന്നുള്ള കുടുംബം ജോലിക്കായാണ് ഹൈദരാബാദിൽ എത്തിയത്. കെമിസ്ട്രിയില്‍ ബിരുദധാരിയായ ചന്ദ്രശേഖര്‍ റെഡ്ഡി നേരത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. നഷ്ടം സംഭവിച്ചതോടെ ബന്ധുക്കളുടെ സഹായത്തോടെ സ്വകാര്യ കോളജില്‍ അധ്യാപകനായി. ഈ ജോലിയും രാജിവച്ചതോടെ വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു എന്നാണ് വിവരം.