അലറിവിളിക്കുന്ന ജനക്കൂട്ടം; അവർക്ക് നടുവിലായി എന്നെ..വെറുതെവിടണമെന്ന് കൈകൂപ്പി അപേക്ഷിക്കുന്ന പോലീസുകാരി; കരഞ്ഞ് പറഞ്ഞിട്ടും കേൾക്കാതെ ആളുകൾ; പെട്ടെന്ന് വസ്ത്രങ്ങൾ വലിച്ച് കീറാൻ ശ്രമിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ; സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്

Update: 2026-01-02 10:42 GMT

റായ്പൂർ: ഖനന വിരുദ്ധ പ്രതിഷേധത്തിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ വസ്ത്രമുരിയാനും ദൃശ്യങ്ങൾ പകർത്താനും ശ്രമിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഡിസംബർ 27-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി.

റായ്ഗഡിലെ 14 ഗ്രാമങ്ങളിൽ നിന്നുള്ള താമസക്കാരാണ് പ്രദേശത്ത് പ്രഖ്യാപിച്ച ഖനന പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഡിസംബർ 27-ന് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു. ആയിരക്കണക്കിന് പ്രതിഷേധക്കാർ പോലീസുകാരെ ആക്രമിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രതിഷേധക്കാരെ നേരിടാൻ വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥർ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്.

സംഘർഷത്തിനിടെ കുടുങ്ങിയ വനിതാ പോലീസ് ഉദ്യോഗസ്ഥ നിലത്ത് വീഴുകയും പുരുഷന്മാർ വസ്ത്രം വലിച്ചുകീറാൻ ശ്രമിക്കുകയുമായിരുന്നു. കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിക്കുകയും, താനാരെയും മർദ്ദിച്ചിട്ടില്ലെന്ന് യാചിക്കുകയും ചെയ്യുന്ന പോലീസുകാരിയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. "എന്തിനാണ് ഇവിടെ വന്നത്, അടി വേണോ?" എന്ന് ചോദിച്ച് ചെരിപ്പ് വെച്ച് അടിക്കാൻ ഒരാൾ ശ്രമിക്കുന്നതും വസ്ത്രം വലിച്ച് കീറുന്ന മറ്റൊരാളെയുമാണ് വീഡിയോയിൽ കാണാൻ കഴിഞ്ഞത്. ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങൾ അക്രമികളിൽ ഒരാൾ തന്നെയാണ് ചിത്രീകരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് ആകാശ് മാർകം സ്ഥിരീകരിച്ചു. ഈ വീഡിയോ ഓൾ ഇന്ത്യ മഹിള കോൺഗ്രസ് പുറത്തുവിട്ടിരുന്നു. പോലീസുകാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ സുരക്ഷ എന്തായിരിക്കുമെന്നും, സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ ഇരട്ട എൻജിനുള്ള ബിജെപി സർക്കാർ പൂർണ്ണ പരാജയമാണെന്നും കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. രാജ്യത്തെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്ന ഈ സംഭവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Tags:    

Similar News