തെലിങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിനെയും യുവാവിനെയും തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; തടാകത്തില്‍ ചാടി മരിച്ചതെന്ന് നിഗമനം; മറ്റൊരു എസ്‌ഐയെ കാണാനില്ല; എസ്‌ഐയുടെ ഫോണ്‍, കാര്‍, പഴ്‌സ് തുടങ്ങിയവ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്
ഹൈദരാബാദ്: തെലിങ്കാനയില്‍ വനിതാ കോണ്‍സ്റ്റബിളിനെയും സ്വകാര്യ കമ്പിനി ജീവനക്കാരനെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹം തടാകത്തിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത് തുടരുകയാണ്. കമറെഡ്ഡി ജില്ലയിലെ അഡ്‌ലൂര്‍ എല്ലാറെഡ്ഡി തടാകത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇരുവരും തടാകത്തില്‍ ചാടി മരിച്ചെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു എസ്‌ഐയെ കാണാനില്ല. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. ഈ എസ്‌ഐയുടെ അടക്കം മൂന്നു പേരുടെയും മൊബൈല്‍ ഫോണുകളും മറ്റ് വസ്തുക്കളും തടാകക്കരയില്‍ നിന്നും കണ്ടെത്തി. എസ്‌ഐയുടെ ഫോണ്‍, കാര്‍, പഴ്‌സ് തുടങ്ങിയവയാണ് കണ്ടെത്തിയത്.
തെലങ്കാന ബിബിപേട്ട് പോലിസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശ്രുതിയും സ്വകാര്യ കമ്പനി ജീവനക്കാരനായ നിഖിലും ആണ് മരിച്ചത്. തൊട്ടടുത്തുള്ള ബിക്ക്‌നൂര്‍ പോലിസ് സ്റ്റേഷനിലെ എസ്‌ഐ സായി കുമാറിനെ ആണ് കാണാതായത്. ഇതേ തടാകത്തില്‍ മുങ്ങിമരിച്ചെന്നാണ് സംശയിക്കുന്നത്. ഇന്ന് രാവിലെ ശ്രുതിയുടെയും നിഖിലിന്റെയും മൃതദേഹം കണ്ടത്. തുടര്‍ന്നാണ് തടാകത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. എസ്‌ഐ സായ്കുമാറിന് വേണ്ടിയുള്ള തെരച്ചില്‍ തടാകത്തില്‍ തുടരുകയാണ്. സംഭവത്തില്‍ ദുരൂഹതയേറുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.