'ശെടാ..'; കോഴിക്കോട് ബീച്ചിൽ ഒരാളുടെ പ്രവർത്തിയിൽ പുരസ്ക്കാരം നൽകാൻ പോലീസ് അടക്കം പാഞ്ഞെത്തി; ആർക്കും ശല്യമാകാതെ പായ വിരിച്ച് പുതച്ചുമൂടി സുഖഉറക്കം; തൊട്ട് അടുത്ത് പേപ്പറിൽ ഉണക്കാനിട്ട സാധനം കണ്ട് നാട്ടുകാരുടെ കിളി പോയി; ഒന്ന്..കണ്ണുതിരുമി എഴുന്നേറ്റ യുവാവിന് ഒടുവിൽ സർപ്രൈസ് ഗിഫ്റ്റ്

Update: 2026-01-16 07:11 GMT

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ കഞ്ചാവ് ഉണക്കാനായി നിരത്തിയിട്ട ശേഷം സമീപത്ത് പായ വിരിച്ച് കിടന്നുറങ്ങിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളയിൽ സ്വദേശിയായ മുഹമ്മദ്‌ റാഫി (30) ആണ് ഇന്ന് പുലർച്ചെ വെള്ളയിൽ പോലീസിന്റെ പിടിയിലായത്. പ്രഭാതസവാരിക്കായി ബീച്ചിലെത്തിയവർ നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് നടപടി.

ബീച്ചിലെ മണൽപ്പരപ്പിൽ പേപ്പർ വിരിച്ച് അതിൽ കഞ്ചാവ് ഇലകൾ ഉണങ്ങാനായി നിരത്തിയിട്ട ശേഷം, തൊട്ടടുത്ത് തന്നെ പായ വിരിച്ചുറങ്ങുകയായിരുന്നു റാഫി. രാവിലെ ഈ കാഴ്ച കണ്ട പ്രഭാതസവാരിക്കാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ വെള്ളയിൽ പോലീസ് സംഘം യുവാവിനെ വിളിച്ചുണർത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ നിന്ന് ഉണക്കാനിട്ട നിലയിലുള്ള കഞ്ചാവ് കണ്ടെടുത്തിട്ടുണ്ട്.

കഞ്ചാവ് സ്വന്തമായി ഉപയോഗിക്കാൻ വേണ്ടിയാണ് ഉണക്കാനിട്ടതെന്നാണ് മുഹമ്മദ്‌ റാഫി പോലീസിന് നൽകിയ മൊഴി. വെള്ളയിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഉണക്കാനിട്ട കഞ്ചാവിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഞ്ചാവ് എവിടെ നിന്ന് ലഭിച്ചു, ഇയാൾക്ക് ലഹരി വിൽപന സംഘങ്ങളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താനായി പോലീസ് റാഫിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. പൊതുസ്ഥലത്ത് പരസ്യമായി കഞ്ചാവ് ഉണക്കാനിട്ട് അരികിൽ കിടന്നുറങ്ങിയ പ്രതിയുടെ നടപടി പോലീസിനെയും പ്രദേശവാസികളെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Similar News