'ഇതൊക്കെ...എന്ത് നിസ്സാരം'; ബെറ്റ് വെച്ചതും ഈഗോ വർക്ക് ഔട്ടായി; കൂട്ടുകാർക്ക് മുൻപിൽ തലകുനിക്കാൻ തയ്യാറായില്ല; വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കുടിച്ച് തീർത്തു; കണ്ടുനിന്നവരുടെ കിളി പോയി; പിന്നാലെ യുവാവിന് സംഭവിച്ചത്; തലയിൽ കൈവച്ച് പോലീസ്!
ബംഗളുരു: ഒറ്റയിരുപ്പിൽ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം. കർണാടകയിലാണ് സംഭവം നടന്നത്. കൂട്ടുകാർക്കൊപ്പം ഇരിക്കവെയാണ് ജീവനെടുക്കും ബെറ്റ് വെയ്പ്പ് നടന്നത്. ഉടനെ ഉള്ളിലെ ഈഗോ വർക്ക് ഔട്ടാവുകയും അവരുടെ മുൻപിൽ നാണം കെടാതെ ഇരിക്കാനുമായി യുവാവ് ഒന്നും നോക്കാതെ മദ്യം എടുത്ത് കുടിക്കുകയായിരുന്നു. കേസിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
സുഹൃത്തുക്കളുമായി ബെറ്റ് വെച്ച് അഞ്ച് കുപ്പി മദ്യമാണ് വെള്ളം ചേർക്കാതെ യുവാവ് കുടിച്ചത്. പിന്നാലെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കർണാടക സ്വദേശിയായ കാർത്തിക് (21) ആണ് മരിച്ചത്. 10,000 രൂപയ്ക്ക് ബെറ്റ് വെച്ചായിരുന്നത്രെ മദ്യപാനം. ഒടുവിൽ ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
താൻ വെള്ളം ചേർക്കാതെ അഞ്ച് ഫുൾ ബോട്ടിൽ മദ്യം കഴിച്ച് കാണിക്കാമെന്ന് കാർത്തിക്, തന്റെ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവരോടും മറ്റ് മൂന്ന് പേരോടും പറഞ്ഞെന്നാണ് സുഹൃത്തുക്കളുടെ വാദം. അതിൽ വിജയിക്കുകയാണെങ്കിൽ താൻ 10,000 രൂപ നൽകാമെന്ന് വെങ്കട റെഡ്ഡി പറഞ്ഞു. ബെറ്റ് വെച്ചാണ് മദ്യപാനം തുടങ്ങിയത്.
കാർത്തിക് അവകാശപ്പെട്ടതു പോലെ അഞ്ച് ഫുൾ ബോട്ടിലുകൾ കാലിയാക്കിയെങ്കിലും അത് കഴിഞ്ഞ് ഗുരുതരാവസ്ഥയിലായി. തുടർന്ന് കോലാറിലെ മുൽബാഗലിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കാർത്തിക് മരണപ്പെടുകയായിരുന്നു.അതേസമയം, ഒരു വർഷം മുമ്പ് വിവാഹിതനായ കാർത്തികിന്റെ ഭാര്യ എട്ട് ദിവസം മുമ്പാണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്.
സംഭവത്തിൽ സുഹൃത്തുക്കളായ വെങ്കട റെഡ്ഡി, സുബ്രമണി എന്നിവർ ഉൾപ്പെടെ ആറ് പേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. അവശേഷിക്കുന്ന നാല് പേർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.