വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പക; അധ്യാപികയെ ക്ലാസിൽ കയറി കുത്തി കൊലപ്പെടുത്തി; കുട്ടികൾ നിലവിളിച്ചോടി; ഞെട്ടൽ വിട്ടുമാറാതെ സഹപ്രവർത്തകർ; സംഭവം തഞ്ചാവൂരിൽ..!
ചെന്നൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിൽ പ്രകോപനം. അധ്യാപികയെ ക്ലാസിൽ കയറി കുത്തികൊലപ്പെടുത്തി യുവാവ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കണ്ടുനിന്ന വിദ്യാർത്ഥികൾ ക്ലാസിന് പുറത്തേക്ക് നിലവിളിച്ചോടി. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പകയിലാണ് അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നത്.
ക്ലാസിൽ കുട്ടികളെ പഠിപ്പിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ എം മദൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു.
ക്ലാസ് മുറിയിൽ കുട്ടികളുടെ മുന്നിൽ വെച്ചാണ് അതിക്രൂരമായ കൊല നടത്തിയത്. കത്തി ഉപയോഗിച്ച് കഴുത്തിൽ ആഞ്ഞ് കുത്തുകയായിരുന്നു. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രമണിയെ ആശുപത്രിയിൽ എത്തിക്കും മുൻപേ മരിക്കുകയായിരിന്നു. 4 മാസം മുമ്പാണ് രമണി സ്കൂളിൽ ചേർന്നത്.
ഇന്നലെ ഗ്രാമത്തിലെ മുതിർന്നവർ മദനെ ഉപദേശിച്ചിരുന്നു. ഇതിന് ശേഷമാണ് ഇയാൾ കൊലപാതകം നടത്തിയത്. അതേസമയം, പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പ്രതിക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.