കുറച്ച് ദിവസങ്ങളായി ഭയങ്കര ഫോൺ വിളി; കോൾ വരുമ്പോൾ മുഖത്ത് ടെൻഷൻ; ഒടുവിൽ കാണുന്നത് യുവതിയെ മരത്തിൽ തൂങ്ങിയ നിലയിൽ; കൈകൾ പിന്നിൽ നിന്ന് കെട്ടിയിട്ടു; ശരീരത്തിൽ മറ്റ് പരിക്കുകളില്ല; അടിമുടി ദുരൂഹത; ആ 'തിയറി'യും തള്ളി പോലീസ്; സ്ത്രീകൾക്ക് തീരെ സുരക്ഷയില്ലെന്ന് പ്രതിപക്ഷ വിമർശനം

Update: 2025-03-24 09:59 GMT

ലക്നൌ: ഉത്തർ പ്രദേശിൽ നിന്നും വളരെ ഞെട്ടിപ്പിക്കുന്ന ദുരൂഹമായ കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. യുവതിയെ ഒരു മരത്തിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.കൈ പിന്നിൽ കെട്ടിയ നിലയിലാണ് മൃതദേഹം ഉള്ളത്. അതുകൊണ്ട് തന്നെ സംഭവം കൊലപാതകമാണോ എന്ന കാര്യത്തിൽ വലിയ ദുരൂഹത നിലനിൽക്കുന്നത്. ഉത്തർ പ്രദേശിലെ 22കാരിയായ ദളിത് യുവതിയെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അടുത്ത മാസം വിവാഹം നിശ്ചയിച്ചിരുന്ന 22കാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. ഒരു സ്ഥലത്തേ ചൊല്ലിയുള്ള തർക്കം നില നിൽക്കുന്നതിനാൽ ശത്രുക്കൾ ആയിരിക്കും മകളെ കൊലപ്പെടുത്തിയത് എന്നാണ് മാതാപിതാക്കൾ പറയുന്നത്. ഉത്തർ പ്രദേശിലെ ബലിയ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം നടന്നത്.

മാതാപിതാക്കൾ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നതിനാൽ ഏതാനും ദിവസങ്ങളിലായി യുവതി വീട്ടിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്. സംഭവത്തിൽ പോലീസ് പറയുന്നത് യുവതിയുടെ ശരീരത്തിൽ മറ്റ് പരിക്കുകൾ ഇല്ലെന്നാണ്. പീഡനത്തിന് ഇരയായിട്ടുണ്ടോയെന്നും മരണ കാരണവും പോസ്റ്റ്മോർട്ടത്തിൽ വിശദമാകൂവെന്നാണ് പോലീസ് പറഞ്ഞു. നിലത്ത് നിന്ന് ആറടിയിലേറെ ഉയരത്തിലാണ് യുവതിയുടെ മൃതദേഹം മരത്തിൽ നിന്ന് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പ്രണയ ബന്ധത്തേ തുടർന്നുള്ള സംഭവമാണെന്ന തിയറി എന്തായാലും പോലീസ് ഇതിനോടകം തള്ളിയിട്ടുണ്ട്. അതുപോലെ യുവതിയുടെ മരണത്തിൽ അടിമുടി ദുരൂഹത ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

യുവതിയുടെ കൈകൾ പിന്നിൽ കെട്ടിയിട്ട നിലയിൽ ആണെന്നതിന്റെ കാരണം കണ്ടെത്താൻ ശ്രമിക്കുകയാണെന്നാണ് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുവതി ഏറെ നേരം ഫോൺ വിളികളിൽ ഏർപ്പെട്ടതായി വ്യക്തമായെന്ന് പോലീസ് വിശദമാക്കുന്നത്. യുവതി സ്ഥിരമായി സംസാരിച്ച ആളുകളുടെ മൊഴി എടുത്തതായും പോലീസ് പറഞ്ഞു. ഫൊറൻസിക് ടീം സംഭവ സ്ഥലത്ത് പരിശോധന നടത്തിത്തുകയും ചെയ്തു.

അതേസമയം, സംഭവത്തിന് പിന്നാലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് നടക്കുന്നത്. സംഭവത്തിന് പിന്നാലെ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സമാജ്വാദി പാർട്ടിയും കോൺഗ്രസും ഉയർത്തുന്നത്. സംസ്ഥാനത്തെ സ്ത്രീ സുരക്ഷ വ്യക്തമാക്കുന്നതാണ് സംഭവമെന്നും പ്രതിപക്ഷം ആരോപിക്കുന്നത്. ആദിത്യനാഥ് സർക്കാരിന്റെ പരാജയത്തിന്റെ ഇരകളാവുകയാണ് പെൺമക്കളെന്നാണ് സമാജ്വാദി പാർട്ടി എക്സിൽ കുറിച്ചത്.

സഹോദരിമാരും പെൺമക്കളും പീഡിപ്പിക്കപ്പെട്ടും അക്രമത്തിനിരയായും ചൂഷണം ചെയ്യപ്പെട്ടും കൊല്ലപ്പെടുന്നു. ബിജെപി സർക്കാരിന് കീഴിൽ എല്ലാ ദിവസത്തേയും കാഴ്ച ഇതാണെന്നുമാണ് സമാജ്വാദി പാർട്ടി തുറന്നടിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.

Tags:    

Similar News