നവകേരള സദസ്: മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച കേസ്; പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി കോടതി

പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി കോടതി

Update: 2024-12-11 14:34 GMT

തിരുവനന്തപുരം: നവകേരള സദസുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ച കേസില്‍ പാലോട് രവിയുടെ മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കോടതി പൊലീസ് റിപ്പോര്‍ട്ട് തേടി. പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസിലാണ് മ്യൂസിയം പൊലീസ് 16 ന് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. ഡിസിസി പ്രസിഡന്റ് രവിയും കെ പി സി സി പ്രസിഡന്റ് സുധാകരനും അടക്കം കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരായാണ് മ്യൂസിയം പോലീസ് 2023 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. രവിക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്. അതേ സമയം പൊതുമുതല്‍ നശീകരണ നിയമ വകുപ്പ് നിലനില്‍ക്കില്ലെന്ന് രവിയുടെ അഭിഭാഷകന്‍ എസ്. ശ്യാംലാല്‍ വാദിച്ചു. കേസ് 16ന് വീണ്ടും പരിഗണിക്കും.

Tags:    

Similar News