നവകേരള സദസ്: മുഖ്യമന്ത്രിയുടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചെന്ന കേസ്; പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 19 ന് ഉത്തരവ്; നാശനഷ്ട തുക തിട്ടപ്പെടുത്താത്ത പൊലീസിന് കോടതി വിമര്‍ശനം

പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 19 ന് ഉത്തരവ്

Update: 2024-12-17 15:47 GMT

തിരുവനന്തപുരം: നവകേരള സദസ് മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിന് പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ജാമ്യമില്ലാ കേസ് പാലോട് രവിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മ്യൂസിയം പോലീസ് ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ നാശനഷ്ട തുക തിട്ടപ്പെടുത്തിയ (valuation Report ) റിപ്പോര്‍ട്ടില്ല. പാലോടിന്റെ ജാമ്യ ഹര്‍ജിയില്‍ ജില്ലാ കോടതി 19 ന് ഉത്തരവ് പുറപ്പെടുവിക്കും.

തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്‍ മ്യൂസിയം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇങ്ങനെയാണോ പി ഡി പി പി കേസ് രജിസ്റ്റര്‍ ചെയ്യുന്നതെന്ന് കോടതി പ്രോസിക്യൂഷനോട് ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി ഉത്തരവിനായി മാറ്റിയത്. മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ രക്ഷാപ്രവര്‍ത്തനം എന്ന പേരില്‍ പോലീസ് യുഡിഎഫ് പ്രവര്‍ത്തകരെ വളഞ്ഞു വച്ച് ക്രൂരമായി മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് ഡിജിപി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വെള്ളയമ്പലം റോഡില്‍ മുഖ്യമന്ത്രിയുടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചു പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് മ്യൂസിയം പോലീസ് എഫ് ഐ ആര്‍.

ഡിസിസി പ്രസിഡന്റ് രവിയും കെ പി സി സി പ്രസിഡന്റ് സുധാകരനും ശശി തരൂരും അടക്കം കണ്ടാലറിയാവുന്ന മുപ്പതോളം പേര്‍ക്കെതിരായാണ് മ്യൂസിയം പോലീസ് 2023 ല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. രവിക്ക് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് വേണ്ടിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഫയല്‍ ചെയ്തത്.അതേ സമയം പൊതുമുതല്‍ നശീകരണ നിയമ വകുപ്പ് നിലനില്‍ക്കില്ലെന്ന് രവിയുടെ അഭിഭാഷകന്‍ എസ്. ശ്യാംലാല്‍ വാദിച്ചു.

Tags:    

Similar News