ബന്ധുവീട്ടില്‍ കളിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അപകടം; കിണറ്റില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു
ബന്ധുവീട്ടില്‍ കളിക്കുന്നതിനിടയില്‍ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അപകടം; കിണറ്റില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2025-04-24 10:42 GMT
തിരുവനന്തപുരം: വെള്ളറടയില്‍ മൂന്ന് വയസുകാരി കിണറില്‍ വീണ് മരിച്ചു. വെള്ളറട സ്വദേശി ചന്ദ്രമോഹനന്- ആതിര ദമ്പതികളുടെ മകള്‍ നക്ഷത്രക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ബന്ധുവീട്ടില്‍ കളിച്ച് കൊണ്ട് നില്ക്കുന്നതിനിടെയിലായിരുന്നു അപകടം സംഭവിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
അഗ്നിരക്ഷാസേന എത്തി കുട്ടിയെ പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വടകരയിലും ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് അഞ്ചുവയസുകാരന് മരിച്ചിരുന്നു. കരുവഞ്ചേരി സ്വദേശി നിവാനാണ് മരിച്ചത്. വീടിനടുത്തുളള പറമ്പില്‍ കളിക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. നിവാനോടൊപ്പം മറ്റൊരു കുട്ടിയും കിണറ്റില്‍ വീണിരുന്നു. എന്നാല്‍ കല്പ്പടവുകളില് പിടിച്ച് നിന്നതുകൊണ്ട് ആ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.