വീട്ടിൽ എക്സൈസ് പരിശോധന; പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ച 42 ലിറ്റർ പുതുച്ചേരി മദ്യം; ഒറ്റപ്പാലം സ്വദേശി അറസ്റ്റിൽ
പാലക്കാട്: രഹസ്യ വിവരത്തിൽ നടത്തിയ അന്വേഷണത്തിൽ വീട്ടിൽ നിന്നും എക്സൈസ് പിടിച്ചെടുത്തത് അനധികൃതമായി സൂക്ഷിച്ച മദ്യം. 42 ലിറ്റർ പുതുച്ചേരി മദ്യമാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ഒറ്റപ്പാലം ചളവറ സ്വദേശിയായ ചന്ദ്രനെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഹരീഷും സംഘവും ചേർന്നാണ് കേസ് കണ്ടെത്തിയത്.
വിൽപ്പനക്കായിരുന്നു ഇത്രയും മദ്ധ്യം ഇയാൾ വീട്ടിൽ സൂക്ഷിച്ചിരുന്നത്. സർക്കാർ ഔട്ട്ലെറ്റുകളിലെ അവധി ദിവസങ്ങളിലും മറ്റും ഉപഭോക്താക്കൾക്ക് വിൽക്കുകയായിരുന്നു ലക്ഷ്യം. മദ്യം കടത്തി കൊണ്ടുവന്നതുൾപ്പെടുള്ള കാര്യങ്ങളിൽ അന്വേഷണം നടത്തി വരികയാണ്.
സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബാസ്റ്റിൻ.കെ.എക്സ്, സിവിൽ എക്സൈസ് ഓഫീസർമാരായ നിഖിൽ, അനീഷ്, സജിത്ത്, കിഷോർ, ഹരികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിഷ്ണു എന്നിവരും ഉണ്ടായിരുന്നു.