വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ; 19കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒടുവിൽ ഡിഎൻഎ പരിശോധന നടത്തിയതോടെ പ്രതി കുടുങ്ങി; 56 കാരന് 16 വർഷം കഠിനതടവും പിഴയും

Update: 2024-11-29 08:26 GMT

മലപ്പുറം: വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 19കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. 56 കാരനായ കാളികാവ് കെ എ കെ പടിയിലെ കുന്നുമ്മൽ അബ്ദുൽ ഖാദറിനെയാണ് കോടതി 16 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

നിലമ്പൂർ അതിവേഗ പോക്‌സോ സ്‌പെഷൽ കോടതി ജഡ്ജി കെ പി ജോയ് ആണ് പ്രതിയെ ശിക്ഷിച്ചത്. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധികതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

പെട്ടെന്ന് വിവാഹം നടക്കുന്നതിനായിരുന്നു മന്ത്രവാദ ചികിത്സ. എന്നാൽ ചികിത്സ നടത്താമെന്ന് പറഞ്ഞ് കബളിപ്പിച്ച് പ്രതി 19 കാരിയെ ബോധം കെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കുട്ടി പിന്നീട് ഗർഭിണിയായി. കുട്ടിയുടെ ഡി എൻ എ പരിശോധനയടക്കം നടത്തിയുള്ള തെളിവുകളാണ് പൊലീസ് കോടതിയിൽ സമർപ്പിച്ചത്.

കേസിൽ നിലമ്പൂർ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ടി സജീവനാണ് കുറ്റപത്രം സമർപ്പിച്ചത്. അതിജീവിതക്ക് ജനിച്ച കുട്ടിയുടെ ഡി എൻ എ പരിശോധന നടത്തി നിലമ്പൂർ ഇൻസ്‌പെക്ടർ പി വിഷ്ണുവാണ് അന്വേഷണം പൂർത്തീകരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസാണ് കേസിൽ ഹാജരായത്.

വിവാഹം നടക്കാനായി മന്ത്രവാദ ചികിത്സ; 19കാരിയെ ബോധം കെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒടുവിൽ ഡിഎൻഎ പരിശോധന നടത്തിയതോടെ പ്രതി കുടുങ്ങി; 56 കാരന് 16 വർഷം കഠിനതടവും പിഴയുംശാരീരികമായും മാനസികമായും അവശയായ അതിജീവിത വ്യക്തമായ രീതിയിൽ സംസാരിക്കാൻ കഴിയാത്ത നിലയിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷൻ ലൈസൺ വിങ്ങിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പി സി ഷീബ പ്രോസിക്യൂഷനെ സഹായിച്ചു. ശിക്ഷ ലഭിച്ചതോടെ പ്രതിയെ തവനൂർ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.

Tags:    

Similar News