നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് മൂന്ന് വർഷത്തോളം; കേസിൽ അമ്മൂമ്മയ്ക്ക് തോന്നിയ സംശയം തുമ്പായി; 62 കാരന് 110 വർഷം കഠിന തടവിന് വിധിച്ച് കോടതി
By : സ്വന്തം ലേഖകൻ
Update: 2025-03-19 12:47 GMT
ആലപ്പുഴ: നാല് വയസുകാരിയെ മൂന്ന് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് 62 കാരന് നൂറ്റിപ്പത്ത് വർഷം തടവ് ശിക്ഷ. ആലപ്പുഴയിലാണ് സംഭവം നടന്നത്. മാരാരിക്കുളം സ്വദേശി രമണനെയാണ് ചേർത്തല പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ൽ കുട്ടിക്ക് നാല് വയസുള്ളപ്പോൾ മുതൽ തുടങ്ങിയ പീഡനം 2021 ലാണ് പുറം ലോകം അറിയുന്നത്.
പീഡന വിവരം പുറത്ത് അറിയാതിരിക്കാൻ കുട്ടിയെ 62 കാരനായ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ട് സംശയം തോന്നിയ കുട്ടിയുടെ അമ്മൂമ്മ വിവരങ്ങൾ തേടുകയും തുടർന്ന് പോലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയുമായിരുന്നു. കേസിൽ സംഭവം മറച്ച് വെയ്ക്കാൻ ശ്രമിച്ച പ്രതിയുടെ ഭാര്യയ്‌ക്കെതിരെ കേസിൽ വിചാരണ ഇപ്പോൾ നടക്കുകയാണ്.