വനിത ഡോക്ടറുടെ മുറിയില്‍ കയറി നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു; പ്രതിയെ മൂന്നാറില്‍ നിന്നും പിടികൂടി പോലിസ്

വനിത ഡോക്ടറുടെ മുറിയില്‍ കയറി നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍

Update: 2026-02-11 03:13 GMT

കൊച്ചി: ഇടപ്പള്ളിയിലെ ഹോട്ടലില്‍ വനിത ഡോക്ടര്‍ താമസിച്ചിരുന്ന മുറിയില്‍ കയറി ലക്ഷങ്ങളുടെ മോഷണം നടത്തിയ 19കാരനെ മൂന്നാറില്‍ നിന്നും പിടികൂടി. ഡോക്ടറുടെ മുറിയില്‍ നിന്നും നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്നാട് മധുര സ്വദേശി സതീഷ്‌കുമാറിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. വിരലടയാളം പിന്തുടര്‍ന്നുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.

ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103-ാം നമ്പര്‍ മുറിയിലാണ് കവര്‍ച്ച നടന്നത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് ഇവിടെ താമസിച്ചിരുന്നത്. ഡോക്ടര്‍ പുറത്ത് പോയപ്പോള്‍ വാതില്‍ പൂട്ടാന്‍ മറന്നു പോയി. ഈസമയത്താണ് മോഷണം നടന്നത്. സിസിടിവി ദൃശ്യത്തില്‍ നിന്ന് മോഷ്ടാവ് ഓട്ടോയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാല്‍ ആരാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

അന്വേഷണം നീളുകയും ചെയ്തു. പിന്നീട് മുറിയില്‍ നിന്ന് വിരലടയാളത്തിന്റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയെ കണ്ടെത്താന്‍ സഹായമായത്. മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്ക്ക് വിറ്റതായാണ് സതീഷ് പറയുന്നത്. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Tags:    

Similar News