പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വളപ്പിൽ കണ്ടെത്തിയത് 29 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടി; പരിശോധന നടത്തി എക്സൈസ്

Update: 2025-12-06 01:53 GMT

പാലക്കാട്: പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പിൽ നിന്ന് 29 സെന്റിമീറ്റർ നീളമുള്ള കഞ്ചാവ് ചെടി കണ്ടെത്തി. തിരുവേഗപ്പുറയിൽ മഹിളാ സമാജം പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുൻവശത്തായിരുന്നു നട്ടു വളർത്തിയ നിലയിൽ ചെടി കണ്ടെത്തിയത്. പട്ടാമ്പി എക്സൈസ് സംഘം കഞ്ചാവ് ചെടി പിഴുതുമാറ്റി നശിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയാണ് ഈ സംഭവം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തോട് ചേർന്നുള്ള ഭാഗത്ത് കഞ്ചാവ് ചെടി വളരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് എക്സൈസ് പരിശോധന നടത്തിയത്. സർക്കാർ സ്ഥാപനത്തിൻ്റെ വളപ്പിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തിയത് പ്രാദേശികമായി വലിയ ചർച്ചയായിട്ടുണ്ട്.

ചെടി നട്ടുവളർത്തിയത് ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. പട്ടാമ്പി എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എച്ച്. വിനു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) സൽമാൻ റസാലി പി.കെ., കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു, അനൂപ് രാജ് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് ചെടി പിഴുതുമാറ്റിയത്.

Tags:    

Similar News