പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ 520 ലിറ്റർ കോട പിടിച്ചെടുത്തു; സൂക്ഷിച്ചിരുന്നത് കന്നാസുകളിലും പടുതാക്കുളത്തിലുമായി; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് എക്സൈസ്
By : സ്വന്തം ലേഖകൻ
Update: 2024-10-07 12:20 GMT
കോന്നി: പത്തനംതിട്ട കോന്നിയിൽ റബ്ബർ തോട്ടത്തിൽ നിന്നും 520 ലിറ്റർ കോട എക്സൈസ് കണ്ടെടുത്തു. കന്നാസുകളിലും പടുതാക്കുളത്തിലുമായാണ് ചാരായ നിർമ്മാണത്തിനായാണ് ഇത്രയും കോട സൂക്ഷിച്ചിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് പരിശോധനക്കെത്തിയ കോന്നി എക്സൈസ് റേഞ്ച് അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷും പാർട്ടിയും ചേർന്നാണ് കോട പിടിച്ചെടുത്തത്. സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടാനായിട്ടില്ല.
കേസെടുത്ത് പ്രതികൾക്കായുള്ള അന്വേഷണം എക്സൈസ് ആരംഭിച്ചു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്‍റീവ് ഓഫീസർമാരായ എ.അനിൽകുമാർ, ഡി.അജയകുമാർ,വനിതാ സിവിൽ എക്സൈസ് ഓഫീസർ ബ്രഹദ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.ഷെഹിൻ, മുഹമ്മദ് തഹസീൻ, എസ്.ഷഫീക്ക് എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.