സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ചു കടക്കവേ അപകടം; ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു; സംഭവം പാലക്കാട് എരിമയൂരിൽ

Update: 2024-11-30 08:19 GMT

പാലക്കാട്: സ്കൂൾ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന 6 വയസുകാരി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട കൃഷ്ണദാസിന്‍റെയും രജിതയുടേയും ഏക മകൾ ത്രിതിയയാണ് മരിച്ചത്. സെൻ്റ് തോമസ് എരിമയൂർ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഇന്നലെ വൈകീട്ട് നാലിനായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെയാണ് അപകടമുണ്ടായത്.

സ്കൂൾ വിട്ട് ബസിലെത്തിയ കുട്ടി ബസിൽ നിന്ന് ഇറങ്ങിയതിന് പിന്നാലെ ഇതേ ബസ് ഇടിച്ചാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ച് കടക്കുന്ന കുട്ടിയെ ഡ്രൈവർ കാണാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കോവൈ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു.

Tags:    

Similar News