കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; ദുരന്തം ബസ് ഇറങ്ങി വീട്ടിലേക്ക് പോകുംവഴി; പ്രദേശത്ത് വ്യാപക പ്രതിഷേധം; സംഭവം കുട്ടമ്പുഴയിൽ

Update: 2024-12-16 16:03 GMT

എറണാകുളം: കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കോതമംഗലം കുട്ടമ്പുഴയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ക്ണാച്ചേരിയിലാണ് കാട്ടാന ആക്രമണം നടന്നത്.

ക്ണാച്ചേരി സ്വദേശി എൽദോസാണ് കാട്ടാന ആക്രമണത്തിൽ അതിദാരുണമായി മരിച്ചത്. ബസ് ഇറങ്ങി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം നടന്നത്. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം ഉയരുകയാണ്. 

വിവരമറിഞ്ഞ് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാർ അനുവദിച്ചില്ല. സ്ഥലത്ത് നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ജനവാസ മേഖലയിൽ വന്യമൃഗ ശല്യം രൂക്ഷമാണെന്നും ഫെൻസിങ് സ്ഥാപിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Tags:    

Similar News