ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം; അപകടം ഗുഡ്സ് വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ

Update: 2025-10-24 08:52 GMT

പാലക്കാട്: പട്ടാമ്പിയിൽ ഗുഡ്സ് വാഹനം മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വീരമണി സ്വദേശി അർജുൻ ഗിരി (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ മേലെ പട്ടാമ്പി കോടതിക്ക് സമീപമാണ് അപകടം നടന്നത്.

പട്ടാമ്പി ടൗണിൽ നിന്ന് മേലെ പട്ടാമ്പി ഭാഗത്തേക്ക് പോകുകയായിരുന്ന ഗുഡ്സ് വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അർജുൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. തുടർന്ന് പിന്നാലെ വന്ന ഗുഡ്സ് വാഹനത്തിന്റെ ചക്രങ്ങൾ അർജുന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിയെത്തി അർജുനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കനറാ ബാങ്കിലെ ജീവനക്കാരനായിരുന്നു അർജുൻ. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. 

Tags:    

Similar News