സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

Update: 2025-09-04 14:55 GMT

തൃശ്ശൂർ: കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപത്തഞ്ചുകാരനായ യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ചാവക്കാട് കടപ്പുറം സ്വദേശിയും എടമുട്ടത്ത് താമസക്കാരനുമായ മുഹമ്മദ് അനസ് ആണ് മരിച്ചത്.

ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന വലിയപറമ്പിൽ ബസ്സ് ദേശീയപാത 12 ലൂടെ എതിരെ വരികയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് ബസ്സിനടിയിൽ പെട്ടു. ഇതാണ് മുഹമ്മദ് അനസിന്റെ മരണത്തിലേക്ക് നയിച്ചത്. അപകടത്തെ തുടർന്ന് കയ്പമംഗലം പോലീസ് സ്ഥലത്തെത്തി. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News