കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Update: 2025-04-15 11:39 GMT

പാലക്കാട്: ഏലപ്പുള്ളി വള്ളേക്കുളത്ത് കെഎസ്ആർടിസി ബസ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ഓട്ടോ ഡ്രൈവർ പാറമായംകുളം സ്വദേശി അബ്ബാസ്(45) ആണ് മരിച്ചത്.

ഓട്ടോയിൽ ഉണ്ടായിരുന്ന അബ്ബാസിന്റെ മാതാവിനും രണ്ടു ബന്ധുക്കൾക്കും പരിക്ക് പറ്റി. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News