മീൻ കയറ്റി വന്ന പിക്കപ്പ് വാൻ കാല്‍നട യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന് ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

Update: 2024-12-19 11:27 GMT

കൊല്ലം: വാഹനാപകടത്തിൽ വയോധികന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ കുളത്തൂപ്പുഴ പാതയിലാണ് അപകടം നടന്നത്. ഏരൂര്‍ സ്വദേശി ബാലചന്ദ്രൻ ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ബാലചന്ദ്രനെ മീന്‍ കയറ്റി വന്ന പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആലഞ്ചേരി രാധാമാധവ ക്ഷേത്രത്തിന് സമീപത്തായിരുന്നു അപകടം നടന്നത്.

പിന്നാലെ ഗുരുതരമായി പരിക്കേറ്റ ബാലചന്ദ്രനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ സാധിച്ചില്ല. റോഡിന്‍റെ നടുഭാഗത്തായി ഉയർന്നു നിൽക്കുന്ന വാട്ടർ അതോറിറ്റിയുടെ ഇരുമ്പ് വാൽവാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ ആരോപണം ഉയർത്തുന്നു.

വാൽവിൽ തട്ടാതിരിക്കാൻ വാഹനങ്ങള്‍ വെട്ടിക്കുന്നതാണ് ഇവിടെ കൂടുതൽ അപകടത്തിന് കാരണമാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Tags:    

Similar News