സ്വകാര്യ ബസ് ഡ്രൈവർക്ക് നെഞ്ചുവേദന; നിയന്ത്രണം വിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം; മൂന്ന് പേർക്ക് പരിക്ക്; ഒഴിവായത് വൻ അപകടം

Update: 2024-12-09 06:11 GMT

കോട്ടയം: ഡ്രൈവർക്ക് നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം. കോട്ടയം ചങ്ങനാശ്ശേരിയ്ക്ക് സമീപം കുരിശുംമൂട് ജംഗ്ഷനിലാണ് അപകടമുണ്ടായത്. രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.

വെള്ളാവൂർ സ്വദേശി പ്രദീപിനാണ് ബസ് ഓടിച്ചുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഡ്രൈവറെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരായ മൂന്ന് പേർക്ക് നിസാര പരിക്കുണ്ട്. വലിയ ദുരന്തമാണ് ഒഴിവായത്.

Tags:    

Similar News