ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് നിസാര പരിക്ക്; ഡ്രൈവർ ഉറങ്ങിപോയതെന്ന് സംശയം; സംഭവം മുക്കത്ത്
By : സ്വന്തം ലേഖകൻ
Update: 2024-12-16 08:55 GMT
കോഴിക്കോട്: നിയന്ത്രണം തെറ്റി എത്തിയ ഒമ്നി വാൻ വൈദ്യുതി പോസ്റ്റുകളിൽ ഇടിച്ച് അപകടം. കോഴിക്കോട് മുക്കത്ത് വലിയപറമ്പിലാണ് അപകടം നടന്നത്. വാനിലുണ്ടായിരുന്ന യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
ഇടിയുടെ ആഘാതത്തിൽ ഒമ്നി വാൻ പൂര്‍ണമായും തകര്‍ന്നു. മലപ്പുറം വേങ്ങര സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. അപകട സമയം കാറിൽ മൂന്ന് പേർ ഉണ്ടായിരിന്നു. ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകട കാരണമെന്നാണ് നിഗമനം.
ഇതേ സ്ഥലത്ത് ഇതിന് മുമ്പും വാഹനാപകടം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലീസ് സംഭവസ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.