ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ദാരുണാന്ത്യം; അപകടം ജോലി കഴിഞ്ഞ് മടങ്ങവേ; സംഭവം മൂവാറ്റുപുഴയിൽ

Update: 2024-12-14 05:02 GMT

എറണാകുളം: മൂവാറ്റുപ്പുഴയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂവാറ്റുപുഴയ്ക്ക് സമീപം ട്രാവലറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആയവന വടക്കുംപാടത്ത് സെബിൻ ജോയി (34) ആണ് മരിച്ചത്.

തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ട്രാവലറും മൂവാറ്റുപുഴയിൽ നിന്ന് ആയവനക്ക് പോവുകയായിരുന്ന സെബിന്‍ സഞ്ചരിച്ച ബുള്ളറ്റും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

മൂവാറ്റുപുഴയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് സെബിന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. മൂവാറ്റുപുഴയിലെ സ്വകാര്യസ്ഥാപനത്തിലെ മനേജറാണ് മരിച്ച സെബിന്‍. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News