റോഡ് മുറിച്ചുകടക്കാൻ നിൽക്കവേ അപകടം; സ്ത്രീ ഓടയിലേക്ക് തല കീഴായി മറിഞ്ഞുവീണു; തലയ്ക്ക് ഗുരുതര പരിക്ക്; സംഭവം നെയ്യാറ്റിൻകരയിൽ

Update: 2024-12-24 08:48 GMT

തിരുവനന്തപുരം: ഓടയിലേക്ക് തെറിച്ച് വീണ് സ്ത്രീക്ക് ഗുരുതര പരിക്ക്. നെയ്യാറ്റിൻകര കുന്നത്തുകാലിലാണ് സംഭവം നടന്നത്. പുല്ലന്തേരി സ്വദേശി ലീലയ്ക്കാണ് പരിക്ക് പറ്റിയത്. തലകീഴായി ഓടയിൽ വീണുപോയ ലീലയുടെ തലക്ക് ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

കുന്നത്തുകാലിൽ വെച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു ലീല. ഇവിടെ ഓട നിർമ്മാണത്തിനായി റോഡിൽ കല്ലിട്ടിട്ടുണ്ടായിരുന്നു. പെട്ടെന്ന് നടക്കുന്നതിനിടെ ഈ കല്ലിൽ കാൽ തട്ടി തലകീഴായി ഓടയിലേക്ക് വീഴുകയായിരുന്നു. ഉടനെ അവിടെ കണ്ടുനിന്ന നാട്ടുകാരടക്കം ചേർന്നാണ് ലീലയെ കുഴിയിൽ നിന്നും പുറത്തെടുത്തത്.

 ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. അതേസമയം, അപകടം നടന്ന അമരവിള കാരക്കോണം റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമാണെന്ന് ആരോപണം നിലവിലുണ്ട്. ഇതിനിടെയാണ് സ്ത്രീക്ക് ഓടയിൽ വീണ് പരിക്ക് പറ്റുന്നത്.

Tags:    

Similar News