പുനലൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ചു; യാത്രക്കാരന് പരിക്ക്
By : സ്വന്തം ലേഖകൻ
Update: 2025-08-23 07:34 GMT
കൊല്ലം: പുനലൂരിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. പുനലൂർ വാളക്കോട് താഴേക്കട വാതുക്കൽ സ്വദേശി നസീർ (55) ആണ് അപകടത്തിൽപ്പെട്ടത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം-തിരുമംഗലം ദേശീയപാതയിൽ ചെമ്മന്തൂരിൽ ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് വരികയായിരുന്ന ബസ് തൊട്ടുമുന്നിൽ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നിസ്സാര പരിക്കുകൾ പറ്റിയിട്ടുണ്ട്. പരിക്കേറ്റ നസീറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.