കരുവന്നൂരിൽ വാഹനാപകടം; സ്വകാര്യ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Update: 2024-10-22 10:38 GMT

തൃശൂര്‍: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചതായി റിപ്പോർട്ടുകൾ. ഇന്ന് രാവിലെ കരുവന്നൂർ ചെറിയപാലത്തിലാണ് അപകടം നടന്നത്. ഇരിങ്ങാലക്കുട ഭാഗത്ത് നിന്ന് വന്ന സ്വകാര്യ ബസിലേക്ക് മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ വന്ന് ഇടിക്കുകയായിരുന്നു. കാർ യാത്രികനായ തേലപ്പിള്ളി സ്വദേശി നിജോ ആണ് അപകടത്തിൽ മരിച്ചത്.

സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. കാറും മറ്റൊരു വാഹനത്തെ മറികടന്ന് ഇടത് വശത്തേക്ക് തിരിഞ്ഞുപോകുന്നതും ഇതിനിടയിൽ തന്നെ എതിര്‍ഭാഗത്തുനിന്നും അമിത വേഗതയിൽ എത്തിയ ബസ് ഇടിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

അപകടം നടന്ന ഉടനെ തന്നെ കാർ യാത്രക്കാരനെ പുറത്തേക്ക് എടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ശേഷം സംഭവസ്ഥലത്ത് പോലിസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News