ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ അബദ്ധത്തിൽ വീണു; കാലിലൂടെ ബസ് കയറിയിറങ്ങി; ചികിത്സയിലായിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം

Update: 2025-01-04 05:54 GMT

തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ കാലിലൂടെ ബസ് കയറിയിറങ്ങി ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികയ്ക്ക് ദാരുണാന്ത്യം. പുതുവീട്ടിൽ നബീസ (68) ആണ് മരിച്ചത്. ഇന്നലെയായിരുന്നു അപകടം നടന്നത്. വടക്കാഞ്ചേരി ഒന്നാം കല്ല് ബസ്റ്റോപ്പിൽ വെച്ചായിരുന്നു സംഭവം നടന്നത്.

ബസിൽ നിന്നും ഇറങ്ങുന്നതിനിടെ വീണ വയോധിയുടെ കാലിനു മുകളിലൂടെ ബസ് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നബീസയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ചികിത്സയിലിരിക്കെ ഇന്ന് കാലത്താണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News