ആശുപത്രിയിലേക്ക് പോവുന്നതിനിടെ അപകടം; കാർ നിയന്ത്രണം വിട്ട് നേരെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചുകയറി; ആർക്കും പരിക്കില്ല; സംഭവം തൃശൂരിൽ

Update: 2024-12-21 11:02 GMT

തൃശൂർ: നിയന്ത്രണം തെറ്റി വന്ന കാർ നേരെ ഫ്രൂട്ട്സ് കടയിലേക്ക് ഇടിച്ചുകയറി അപകടം. കുന്നംകുളം യൂണിറ്റി ആശുപത്രിക്കടുത്താണ് അപകടം നടന്നത്. യൂണിറ്റി ആശുപത്രിയുടെ മുൻപിലായി ഫ്രൂട്ട്സ് കട നടത്തുന്ന ഉമേഷ് എന്നയാളുടെ കടയിലേക്കാണ് കാർ ഇടിച്ചു കയറിയത്. സംഭവത്തിൽ കട ഏകദേശം പൂർണമായും തകർന്നു. കടയുടെ മുൻവശത്തായി ആരും തന്നെ ആ നേരത്ത് ഉണ്ടാകാത്തതിനാൽ വൻ അപകടം ഒഴിവായി.

കുന്നംകുളം ഭാഗത്തുനിന്നും ജൂബിലി ആശുപത്രിയിലേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നു.

റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ഓട്ടോറിക്ഷയിലും സ്കൂട്ടറിലും ഇടിച്ചാണ് കാർ കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരങ്ങൾ. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News