നിയന്ത്രണം തെറ്റി എത്തിയ സ്വകാര്യ ബസ് കാറുമായി കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; രണ്ടുപേർക്ക് പരിക്ക്; സംഭവം തൃശൂരിൽ

Update: 2024-11-12 07:12 GMT

തൃശൂർ: സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. തൃശൂർ എടമുട്ടത്ത് ദേശീയ പാതയിലാണ് അപകടം നടന്നത്. കാർ യാത്രികനായ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി ശരൺ കൃഷ്ണ ( 23 ) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ഗുരുവായൂരിലേക്ക് പോയ ബസും എതിരെ വന്ന കാറും വന്ന് കൂട്ടിയിടിക്കുകയായിരുന്നു.

നിയന്ത്രണം തെറ്റി എത്തിയ ബസ് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലും, വൈദ്യുതി പോസ്റ്റിലും ഇടിച്ചു. കാർ ഓടിച്ചിരുന്നത് ശരൺ കൃഷ്ണയായിരുന്നു മരിച്ചത്.

കൂടെയുണ്ടായിരുന്ന ബന്ധു സോണിയ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ബസിൽ ഉണ്ടായിരുന്ന ഒരാൾക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News