സ്കൂൾ വാൻ പിന്നോട്ട് എടുക്കുന്നതിനിടെ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; 31 കുട്ടികൾക്ക് പരിക്ക്

Update: 2025-08-18 08:09 GMT

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ വിദ്യാർത്ഥികളുമായി പോയ സ്കൂൾ വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 31 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ മലമുകൾക്ക് സമീപമായിരുന്നു അപകടം.

സെന്റ് സാന്താസ് സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനം പിന്നോട്ട് എടുക്കുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് പതിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു.

Tags:    

Similar News