മുംബൈയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടം; പാഞ്ഞെത്തിയ ബസ് ഇടിച്ചുകയറി; മലയാളിയ്ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2024-12-11 17:00 GMT
മുംബൈ: മുംബൈ സിഎസ്എംടിയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിടെ ബസ് ഇടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം. കാസർകോട് ബദിയടുക്ക സ്വദേശി ഹസൈനാർ ആണ് മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ പാഞ്ഞെത്തിയ ബസ് വന്നിടിക്കുകയായിരുന്നു. അപകടം നടന്നപ്പോൾ നാട്ടുകാർ രക്ഷിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചു തന്നെ ഹസൈനാർ മരിച്ചു.
മൃതദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി അറിയിച്ചു. നാട്ടിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണ്.