എസി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം; അബുദബിയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയത് 10 ദിവസം മുന്‍പ്
എസി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് പ്രവാസിക്ക് ദാരുണാന്ത്യം
Update: 2025-08-16 13:27 GMT
മാള: വീടിന്റെ എസി റിപ്പയര്‍ ചെയ്യുന്നതിനിടെ ഷോക്കേറ്റ് വീട്ടുടമ മരിച്ചു. അബുദാബിയില്‍ ജോലി ചെയ്യുന്ന പുത്തന്‍ചിറ പാറയംകാട് താനത്തുപറമ്പില്‍ അന്‍വര്‍ (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
ഉടന്‍ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 10 ദിവസം മുന്‍പാണ് അന്‍വര്‍ അവധിക്ക് നാട്ടിലെത്തിയത്. നാളെ പുത്തന്‍ചിറ പടിഞ്ഞാറെ മഹല്ലില്‍ കബറടക്കം നടക്കും. ഭാര്യ: ഷബാന. മക്കള്‍: ഇഷാന, ആദില്‍.