ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു; പന്തളം കരിങ്ങലി പുഞ്ചയില്‍ അപകടത്തില്‍ പെട്ടത് പോളിടെക്‌നിക് വിദ്യാര്‍ഥി മാര്‍ട്ടിന്‍

ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു

Update: 2025-10-21 16:15 GMT

പന്തളം: പൂഴിക്കാട് കരിങ്ങലിപുഞ്ചയില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് ഇരുപത്തിയൊന്നുകാരനായ വിദ്യാര്‍ത്ഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ റെബുവിന്റെ മകനും പോളിടെക്‌നിക് വിദ്യാര്‍ത്ഥിയുമായ മാര്‍ട്ടിന്‍ ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.

ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ കാല്‍ വഴുതിയാണ് മാര്‍ട്ടിന്‍ പുഞ്ചയില്‍ വീണത്. തുടര്‍ന്ന് ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു. അടൂരില്‍ നിന്ന് എത്തിയ അഗ്‌നി രക്ഷാസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പന്തളം പോലീസും സ്ഥലത്തെത്തി.

മൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. റെബു-മിനി ദമ്പതികളുടെ ഏക മകനാണ് മാര്‍ട്ടിന്‍.


Similar News