വയലിൽ നിന്ന് മീൻ പിടിക്കുന്നതിനിടെ അപകടം; വെള്ളത്തിൽ വീണ വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം; സംഭവം പന്തളത്ത്
By : സ്വന്തം ലേഖകൻ
Update: 2025-10-21 15:02 GMT
പന്തളം: പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയിൽ മീൻപിടിക്കിടെ കാൽ വഴുതി വെള്ളത്തിൽ വീണ് വിദ്യാർത്ഥി മരിച്ചു. പൂഴിക്കാട് വലക്കടവ് ചരുവിൽ വീട്ടിൽ റെബുവിന്റെയും മിനിയുടെയും ഏക മകനായ മാർട്ടിൻ (21) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30നായിരുന്നു ദാരുണമായ സംഭവം.
ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെയാണ് മാർട്ടിൻ പുഞ്ചയിൽ വീണത്. ഉടൻ തന്നെ നാട്ടുകാർ വിവരം അറിയിക്കുകയും അടൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുകയും ചെയ്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പോളിടെക്നിക്ക് വിദ്യാർത്ഥിയായിരുന്നു മാർട്ടിൻ.
സംഭവസ്ഥലത്തെത്തിയ പന്തളം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.