ഇന്റർലോക്ക് കട്ടകൾ ദേഹത്തേക്ക് മറിഞ്ഞ് വീണ് അപകടം; മലപ്പുറത്ത് യുവതിക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Update: 2025-05-03 13:13 GMT

മലപ്പുറം: ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണ് യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് തമ്പാനങ്ങാടിയിലാണ് സംഭവം നടന്നത്. മടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്.

അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ നിലമ്പൂർ സ്വദേശി ജോയി, മുടിക്കോട് സ്വദേശിനി മുണ്ടി എന്നിവരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

ഇന്റർലോക്ക് കട്ടകൾക്കടിയിൽ കുരുങ്ങി ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുണ്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Tags:    

Similar News